പച്ച വിരിച്ച ചെമ്പ്രയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തിതുടങ്ങി
മേപ്പാടി: പച്ച വിരിച്ച ചെമ്പ്രയില്‍ വീണ്ടും സഞ്ചാരികളെത്തി തുടങ്ങി. ഒന്‍പത് മാസത്തിന് ശേഷമാണ് ചെമ്പ്രാ പീക്ക് വീണ്ടും തുറന്നത്. നേരത്തെ കാട്ടുതീ പടര്‍ന്ന് ചെമ്പ്രമലമുകളിലെ പുല്‍മേട് കത്തിയമര്‍ന്നിരുന്നു. മഴ ലഭിച്ചതോടെ പുല്‍മേടുകള്‍ വീണ്ടും മുളച്ച് പൊന്തിയതോടെ ചെമ്പ്ര പച്ച വിരിച്ചു. മലമുകളിലെ കുളിര്‍ കാറ്റും ഹൃദയ തടാകവും ദൂര കാഴ്ചകളും ആരുടെയും മനം നിറക്കും.
സമുദ്രനിരപ്പില്‍ നിന്നു 2100 അടി ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്. മലയില്‍ ട്രക്കിങ് നടത്താനാണ് കൂടുതല്‍ പേരും എത്തുന്നത്. ചെമ്പ്ര വീണ്ടും തുറന്നതോടെ രാവിലെ ഏഴ് മണിക്ക് മുന്‍പു തന്നെ ടിക്കറ്റ് എടുക്കാന്‍ സഞ്ചാരികള്‍ കാത്തു നില്‍ക്കുന്ന കാഴ്ചയാണുള്ളത്. വാച്ച് ടവറിന് സമീപത്തു നിന്നുമാണ് ട്രക്കിങ് ആരംഭിക്കുക.
പുല്‍മേടുകള്‍കിടയിലൂടെ കുത്തനെ കയറ്റം കയറിയെത്തുന്നത് ഹൃദയ തടാകത്തിന് സമീപമാണ്.ശക്തമായ വേനലിനെ തുടര്‍ന്ന് ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. ഒന്‍പത് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടക്കിയത്. അനിയന്ത്രിതമായി സന്ദര്‍ശകരെ കയറ്റിവിടുന്ന രീതിക്ക് പകരം ദിവസവും 200 പേര്‍ക്കാണ് നിലവില്‍ പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."