ലഹരി വിമുക്ത പരപ്പനാട് രണ്ടാംഘട്ടം ആരംഭിച്ചു
പരപ്പനങ്ങാടി: സംസ്ഥാനത്തെ ആദ്യത്തെ ലഹരി വിമുക്ത മുനിസിപ്പാലിറ്റിയായി പരപ്പനങ്ങാടിയെ ഉയര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട ലഹരി വിമുക്ത പരപ്പനാടിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് പരപ്പനങ്ങാടിയില്‍ തുടക്കം.
പരപ്പനങ്ങാടിയെ ലഹരി വിമുക്തമാക്കണമെന്ന മുന്‍ പരപ്പനങ്ങാടി എസ്.ഐ കെ.ജെ ജിനേഷിന്റെ ആശയത്തെ നഗരസഭയും പരപ്പനങ്ങാടിയിലെ യുവജന കൂട്ടായ്മകളും ഏറ്റെടുക്കുകയും പദ്ധതി വളരെയധികം വിജയം കാണുകയും ചെയ്തിരുന്നു.
എന്നാല്‍ ജിനേഷിന് സ്ഥലം മാറ്റം ലഭിച്ചതോടെ പരപ്പനങ്ങാടിക്കാര്‍ ആശങ്കയിലായെങ്കിലും തുടര്‍ന്ന് വന്ന എസ് ഐ സമീറും ഇതേ പാത പിന്തുടര്‍ന്ന് കൂട്ടായ്മക്ക് പുനര്‍ജീവന്‍ നല്‍കുകയായിരുന്നു. കൂട്ടായ്മയുടെ രണ്ടാംഘട്ടത്തിലെ പ്രഖ്യാപന കണ്‍വന്‍ഷന്‍ താനൂര്‍ സി ഐ അലവി ഉദ്ഘാടനം ചെയ്തു. എസ് ഐ സമീര്‍ അധ്യക്ഷനായി.
നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിവിധ ക്ലബ്ബ് അംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നല്‍കി. നഗരസഭാ കൗണ്‍സിലര്‍ കടവത്ത് സൈതലവി, എക്‌സൈസ് ഓഫിസര്‍ യൂസഫലി, അഷ്‌റഫ് കുഞ്ഞാവാസ്, പി ഒ അന്‍വര്‍, എ വി വിനോദ്കുമാര്‍, കെ പി അബ്ദുറഹീം, എ പി മുജീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."