മൂന്നുപെരിയ; അവഗണനയുടെ മറുപേര്
പെരളശ്ശേരി: പെരളശ്ശേരി പഞ്ചായത്തിലെ മൂന്നുപെരിയ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്നു. കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാനപാതയിലേ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായ ഇവിടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. കണ്ണൂര്‍,കൂത്തുപറമ്പ്,ചക്കരക്കല്‍,പാറപ്രം ഭാഗങ്ങളിലേക്കുള്ള പ്രധാനവഴിയാണിത്.ഹോമിയോഡിസ്‌പെന്‍സറി,ആരോഗ്യകേന്ദ്രം,മൃഗാശുപത്രി,വാട്ടര്‍ അതോറിറ്റി,ഓഫിസുകള്‍ എന്നിവ ഇവിടെയാണ് സ്്ഥിതിചെയ്യുന്നത്. എന്നാല്‍ ഭൗതീക സാഹചര്യങ്ങളുടെ കാര്യത്തില്‍ ഈ ചെറുനഗരം കടുത്ത അവഗണന നേരിടുകയാണ്. ഇവിടെയൊരു കംഫര്‍ട്ട് സ്റ്റേഷന്‍ ഇനിയും പണിതിട്ടില്ല.റോഡില്‍ യാത്രക്കാര്‍ക്ക് മുറിച്ചുകടക്കാനുള്ള സീബ്രാലൈനുമില്ല.
വാഹനങ്ങളുടെ അമിത വേഗത തടയാന്‍ ഇവിടെ ഡിവൈഡറുകളില്ല.എല്ലാ ഭാഗത്തേക്കുമുള്ള റോഡിലും യാത്രക്കാര്‍ക്ക് ബസ്‌ബേ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.വാഹനങ്ങളുടെ അമിതവേഗത വഴിയാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. മറ്റുവാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ ഇവിടെ സൗകര്യമൊന്നുമില്ല. ചക്കരക്കല്‍ റോഡരികില്‍ ഓട്ടോസ്റ്റാന്‍ഡും.മറുവശത്ത് ടാക്‌സി സ്റ്റാന്റും പ്രവര്‍ത്തിച്ചുവരികയാണ്. നിരവധി പേര്‍ ആശ്രയിക്കുന്ന പൊതുകിണര്‍ ശോച്യാവസ്ഥയിലാണ്. വാഹനമിടിച്ച് തകര്‍ന്ന കിണറിന്റെ ആള്‍മറ അറ്റകുറ്റപ്പണി നടത്തി യോഗ്യമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."