HOME
DETAILS
MAL
സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സ്ഥലമെടുക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു
backup
June 16 2017 | 21:06 PM
തലശ്ശേരി: കതിരൂര്‍ രജിസട്രാര്‍ ഓഫിസിനും കെ.എസ്.ഇ.ബി ഓഫിസിനും സ്ഥലമെടുപ്പിന് കതിരൂറില്‍ ജനകീയ ഫണ്ട് സമാഹരണം നടത്തുന്നു. 18ന് കതിരൂരിലെ മുഴുവന്‍ വീടുകളിലും സ്ക്വാഡുകള്‍ കയറി ഇറങ്ങി ഫണ്ട് സമാഹരണം നടത്തും. കതിരൂര്‍ ചോയോന്‍ രയരോത്ത് ക്ഷേത്രത്തിന് സമീപത്തെ 13 സെന്റ് സ്ഥലമാണ് ഓഫിസുകള്ക്കായ് വിലക്ക് വാങ്ങുന്നത്.
ഒരു കുടുംബത്തില്‍ നിന്ന് കുറഞ്ഞത് 500 രൂപയെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായ് 115 സ്ക്വാഡുകള്‍ രൂപീകരിച്ചു.
കക്ഷി രാഷട്രീയ ഭേദമന്യേ ഈ ഉദ്യമത്തില്‍ എല്ലാവരും സഹകരിക്കണമെന്നു കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ഷീബ, വൈസ്.പ്രസിഡന്റ് പി.പി സനില്‍, ശ്രീജിത്ത് ചോയോന്‍, പി.വി രാഘവന്, വി.കെ ലഹിജ, എ.സരിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."