മണ്‍വിള: സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന്
കഴക്കൂട്ടം: മണ്‍വിള വ്യവസായ എസ്റ്റേറ്റിലെ ഫാമിലിപ്ലാസ്റ്റിക്കിന്റെ യൂനിറ്റുകളില്‍ തീപിടിച്ച പശ്ചാത്തലത്തില്‍ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളുടെയും നാട്ടുകാരുടെയും സുരക്ഷാ സംവിധാനങ്ങള്‍ ബന്ധപ്പെട്ടവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് അരശുംമൂട് റസി.അസോസിയേഷന്‍ മണ്‍വിളയില്‍ സംഘടിപ്പിച്ച നാട്ടുകാരുടെ യോഗത്തില്‍ ആവശ്യപെട്ടു. തീപിടിച്ച കെട്ടിടങ്ങളില്‍ നിന്ന് 12 മണിക്കൂര്‍ പുക പടലങ്ങള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് ഫാക്ടറിക്കു സമീപം താമസിക്കുന്ന പലര്‍ക്കും ദിവസങ്ങളോളം വീടുവിട്ടുപോകേണ്ടി വന്നു. ഇക്കാര്യം അന്വേഷിക്കുവാനോ നാട്ടുകാര്‍ക്ക് സുരക്ഷ ഒരുക്കുവാനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായില്ലെന്നും നട്ടുകാര്‍ കുറ്റപ്പെടുത്തി.
റസി. അസോസിയേഷന്‍ ഭാരവാഹികള്‍ക്കു പുറമേ കൗണ്‍സിലര്‍മാരായ ശിവദത്ത്, സുനിചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വ്യവസായ യൂനിറ്റുകള്‍കൊണ്ട് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടോ പരാതികളോ ഉണ്ടെങ്കില്‍ അക്കാര്യങ്ങള്‍ നിവേദനത്തിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമാര്‍ഗങ്ങള്‍ ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ നാട്ടുകാര്‍ക്ക് ഉറപ്പുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."