HOME
DETAILS
MAL
സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ നട അടയ്ക്കുന്ന കാര്യം തന്ത്രി ബി.ജെ.പിയുമായി ആലോചിച്ചു; ശ്രീധരന് പിള്ളയുടെ ശബ്ദരേഖ പുറത്ത്
backup
November 05 2018 | 07:11 AM
കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശത്തില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാട് ബി.ജെ.പിയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തല്‍. ശബരിമലയില്‍ നട അടക്കുന്നതിന് മുമ്പ് തന്ത്രി തന്നെ വിളിച്ചിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയുടെ ശബ്ദരേഖ പുറത്തായി.
നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന തന്ത്രി ചോദിച്ചെന്നും നടയടക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും യുവമോര്‍ച്ചയുടെ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറയുന്ന ശബ്ദരേഖയാണ് പുറത്തായത്. ശബരിമല ബി.ജെ.പിയ്ക്കൊരു സുവര്‍ണാവസരമാണെന്നും നമ്മള് മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."