പാലായില്‍ മാണി സി.കാപ്പനു വിജയം, 2943 ഭൂരിപക്ഷം
പാലാ:പാലാ ഉപ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ മാണി സി.കാപ്പനു വിജയം. 12 പഞ്ചായത്തുകളിലെയും ഒരു മുനിസിപ്പാലിറ്റിയിലേയും വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുത്തോലി, പഞ്ചായത്തിലും പാലാ നഗരസഭയിലും യു.ഡി.എഫ് ലീഡ് വര്‍ധിപ്പിച്ചതോടെയാണ് മാണി സി.കാപ്പന്റെ ലീഡുനില കുറഞ്ഞത്. 4390 വോട്ടിന്റെ ലീഡ് നിന്നാണ് 2943ലേക്കു താഴ്ന്നത്.രാമപുരം, കടനാട്, മേലുകാവ് മുന്നലിവ്, തലനാട്,തലപ്പലം, ഭരണങ്ങാനം, കരൂര്‍, മീനച്ചില്‍, കൊഴുവനാല്‍, മേലുകാവ് എന്നീ പഞ്ചായത്തുകളിലേയും പാലാ നഗരസഭയും അടങ്ങുന്നതാണ് പാലാ നിയമസഭാ മണ്ഡലം.
ഒടുവിലെത്തെ ഫലമറിയുമ്പോള്‍2943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാപ്പന്‍ കടന്നു കയറിയത്. യു.ഡി.എഫിലെ ജോസ് ടോം ആണ് രണ്ടാമത്. മുന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം കെ.എം മാണി വലിയ ലീഡു നിലനിര്‍ത്തിയിരുന്ന പഞ്ചായത്താണിത്.രാമപുരത്ത് ആകെ 22 ബൂത്തുകള്‍ ആണുള്ളത് . 2014, 2016, 2019 തെരഞ്ഞെടുപ്പുകളില്‍ ഡഉഎ മുന്നിലെത്തിയ പഞ്ചായത്താണ്.
യു.ഡി.എഫ് ആധിപത്യമുള്ള പഞ്ചായത്തിലാണ് കാപ്പന് ലീഡ് വര്‍ധിച്ചിരുന്നു.
2014, 2016, 2019 തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മുന്നിലെത്തിയ പഞ്ചായത്തായിരുന്നു ഇത്. 2016ല്‍ കെ.എം മാണിക്ക് 180 വോട്ടിന്റെ ലീഡ് കിട്ടിയിരുന്നു. ലോക്സഭയില്‍ കേരള കോണ്‍ഗ്രസിലെ തോമസ് ചാഴികാടന് 4500 വോട്ട് ഭൂരിപക്ഷം കിട്ടിയ പഞ്ചായത്തിലാണ് ഈ സ്ഥിതിയെന്നതും ശ്രദ്ധേയമാണ്.
- പോസ്റ്റല്‍വോട്ടില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."