HOME
DETAILS

കട്ടിപ്പാറയില്‍ കുടുംബശ്രീ സംവിധാനം അവതാളത്തിലെന്ന്

  
backup
June 16, 2017 | 9:36 PM

%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6

 

താമരശേരി: കട്ടിപ്പാറ പഞ്ചായത്തില്‍ കുടുംബശ്രീ സംവിധാനം താറുമാറായതായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണകിറ്റ് മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അറുപതോളം വരുന്ന ഗുണഭോക്താക്കളില്‍ 23 പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബില്‍തുക കട്ടിപ്പാറ മാവേലി സ്റ്റോറില്‍ കുടിശ്ശിക വന്നതിനെ തുടര്‍ന്നാണ് ഭക്ഷണകിറ്റ് വിതരണം മുടങ്ങിയത്.
പലവാര്‍ഡുകളിലും എ.ഡി.എസ്, സി.ഡി.എസ് ഒഴിവുകള്‍ നികത്തിയിട്ടില്ല. 50 ജെ.എല്‍.ജികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 24 എണ്ണമാണുള്ളത്. ഇതിന്റെ രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ ഇന്‍സെന്റീവ് ലഭിക്കുന്നുമില്ല. ആശ്രയ ഗുണഭോക്താക്കളുടെ അന്നംമുട്ടിച്ച് കുടുംബശ്രീ സംവിധാനം താറുമാറാക്കിയ കുടുംബശ്രീ ഭരണസമിതി രാജിവയ്ക്കണമെന്നും ക്രമക്കേടുകളെ കുറിച്ച് അന്വേഷണംനടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ആര്‍ മനോജ് അധ്യക്ഷനായി. കെ.കെ ഹംസ ഹാജി, അഡ്വ. ബിജു കണ്ണന്തറ, പ്രേംജി ജെയിംസ്, മുഹമ്മദ് ഷാഹിം, വത്സമ്മ അനില്‍, ഗിരീഷ് മാവുള്ളപൊയില്‍, ബെന്നി ടി. ജോസഫ്, പി.കെ സദാനന്ദന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago