HOME
DETAILS

സഊദിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലപ്പുറം സ്വദേശികളുടെ മൃതദേഹം മറവ് ചെയ്തു

  
Web Desk
November 05 2018 | 16:11 PM

0-324478387-98034

 

റിയാദ്: സഊദിയിലെ നജ്‌റാനിലെ ശറൂറയില്‍ രണ്ടര മാസം മുന്‍പ് മരിച്ച നിലയില്‍ കാണപ്പെട്ട മലപ്പുറം സ്വദേശികളുടെ മൃതദേഹം മറവ് ചെയ്തു. തിരൂര്‍ കുറ്റിപ്പാല സ്വദേശി പറമ്പന്‍ ബീരാന്റെ(40)യും ചുങ്കത്തറ മാണാലി സ്വദേശി ഓമനക്കുട്ട (42)ന്റെയും മൃതദേഹങ്ങളാണ് മറവ് ചെയ്തത്.

ബീരാന്റെ മൃതദേഹം ഷറൂറ ഖബര്‍സ്ഥാനിലും ഓമനക്കുട്ടന്റെ മൃതദേഹം നജ്‌റാന്‍ പൊതു ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യ വാരത്തിലാണ് താമസ സ്ഥലത്ത് വെച്ചു രണ്ട് പേരെയും മരിച്ച നിലയില്‍ കാണപ്പെട്ടത്. മൂന്ന് ദിവസമായിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ വിവരമറിയിച്ചത് പ്രകാരം പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മരണവിവരം സ്ഥിരീകരിച്ചത്. ആറുവര്‍ഷത്തോളമായി ഓമനകുട്ടന്‍ ഷറൂറയില്‍ ജോലിചെയ്യുന്നു. പിതാവ്: ഭാസ്‌ക്കരന്‍. മാതാവ്: കല്യാണി. ഭാര്യ: രജനി. മക്കള്‍: അരുണ്‍, ധന്യ, ഐഷര്യ.

ഏഴ് വര്‍ഷമായി ഷറൂറയില്‍ ജോലി ചെയ്തു വരികയായിരുന്ന ബീരാന്‍ മൂന്നര വര്‍ഷം മുന്‍പാണ് അവധിക്ക് നാട്ടില്‍ പോയി വന്നത്. ആഗസ്റ്റില്‍ നാട്ടില്‍ പോകാനിരുന്നതാണ്. പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: ഫാത്തിമ. ഭാരൃ: സകീനത്ത്. മകള്‍: മിന്ഹ ഫാത്തിമ. മറവ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് പൊതു പ്രവര്‍ത്തകരായ റാസിഖ് ഫൈറൂസ് വെളിമുക്ക്, റഫീഖ് കുന്നംകുളം, അബ്ദുറഹ്മാന്‍ ബന്ദിയോട്, ബഷീര്‍ ചുങ്കത്തറ, റഫീഖ് കിണാശ്ശേരി എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  5 minutes ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  9 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago