HOME
DETAILS

ബാബരി പള്ളി തകര്‍ത്ത കേസില്‍ കല്യാണ്‍ സിങ്ങിനെതിരെ കുറ്റംചുമത്തി; പിന്നാലെ ജാമ്യവും നല്‍കി

  
backup
September 27 2019 | 16:09 PM

charges-framed-against-kalyan-singh-gets-bail-in-babri-case

 


ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്ങിനെതിരെ സി.ബി.ഐ കുറ്റംചുമത്തി. ഇന്ത്യന്‍ കുറ്റകൃത്യ നിയമത്തിലെ 153എ (ഇരുസമുദായങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്തല്‍), 153ബി (രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ പ്രവര്‍ത്തിക്കല്‍), 295 (മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ ആക്രമിക്കല്‍), 295എ (മതവികാരം വൃണപ്പെടുത്തുക), 505 (സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുന്നതിന് കാരണമാവുന്ന വിധത്തിലുള്ള പ്രവര്‍ത്തി), 120ബി (കുറ്റകരമായ ഗൂഢാലോചന) എന്നീ വകുപ്പുകളാണ് കല്യാണ്‍ സിങ്ങിനെതിരെ ചുമത്തിയത്. കേസില്‍ കല്യാണ്‍ സിങ് ദിവസവും വിചാരണ നേരിടേണ്ടിവരുമെന്നും എന്നാല്‍, ആ ഘട്ടത്തില്‍ അദ്ദേഹം നേരിട്ടു ഹാജരാവേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കെ.കെ മിശ്ര പറഞ്ഞു.

കേസില്‍ ഇന്നലെ കല്യാണ്‍ സിങ് നേരിട്ട് ലഖ്‌നൗവിലെ വിചാരണക്കോടതിയില്‍ ഹാജരായിരുന്നു. നിയമത്തെ മാനിക്കുമെന്ന് കോടതിക്കു പുറത്തുവച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു.പി മന്ത്രിയും കല്യാണ്‍ സിങ്ങിന്റെ കൊച്ചുമകനുമായ സന്ദീപ് സിങ്ങും അദ്ദേഹത്തോടൊപ്പം കോടതിയിലെത്തിയിരുന്നു.

1992 ല്‍ അയോധ്യയില്‍ തടിച്ചുകൂടിയ കര്‍സേവകര്‍ പള്ളി പൊളിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാണ്‍ സിങ്ങിന്റെ ഗവര്‍ണര്‍ പദവിയുടെ കാലാവധി കഴിഞ്ഞയാഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ സി.ബി.ഐ കോടതി കുറ്റംചുമത്തിയത്. ഉന്നത ഭരണഘടനാ ചുമതലയായ ഗവര്‍ണര്‍ പദവിയെന്ന പരിരക്ഷ ഇല്ലാതായതോടെയാണ് അദ്ദേഹം ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് വിചാരണ നേരിടേണ്ടിവരുന്നത്. എല്ലാം അറിഞ്ഞിട്ടും അയോധ്യയില്‍ വിന്യസിക്കപ്പെട്ട കേന്ദ്രസേനയെ ഉപയോഗിക്കാന്‍ ഉത്തരവിട്ടില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ കല്യാണ്‍ സിങ്ങിനെതിരെയുള്ളത്.

കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ പ്രതികള്‍ക്കെതിരേ 2017 ഏപ്രിലില്‍ ഗൂഢാലോചനാകുറ്റം പുനസ്ഥാപിച്ചിരുന്നു. ഇവര്‍ക്കു പുറമെ സംഘ്പരിവാര നേതാക്കളായ വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, വിഷ്ണുഹരി ഡാല്‍മിയ, രാംവിലാസ് വേദാന്തി, സ്വാധി റിതംബര, മഹന്ദ് നൃത്യഹോപാല്‍ദാസ്, ചമ്പത്ത് റായി, സതീഷ് പ്രധാന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ശിവസേനാ നേതാവ് ബാല്‍ത്താക്കറെ, വി.എച്ച്.പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ എന്നിവര്‍ ഇതിനിടെ മരിക്കുകയും ചെയ്തു.

Charges framed against Kalyan Singh, gets bail in Babri case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  15 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago