മന്ത്രിക്കൊപ്പം ആവേശപൂര്‍വം എം.ആര്‍.എസ്്് വിദ്യാര്‍ഥികള്‍; അഭിനന്ദിച്ച് മന്ത്രിയും
കണിയാമ്പറ്റ: നാടിന്റെ നന്മയും പരിസ്ഥിതി സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ച് ഉത്തമ പൗരന്‍മാരായി വളരാന്‍ ആഹ്വാനം ചെയ്യുന്ന പരിപാടിയിലേക്ക് കണിയാമ്പറ്റ എം.ആര്‍.എസ്സിലെ കുട്ടികള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്്് മന്ത്രി പി തിലോത്തമനെ ആഹ്‌ളാദപൂര്‍വം സ്വീകരിച്ചു. ജില്ലയിലെ തന്നെ മികച്ച സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളായ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മികച്ച കാമ്പസ് അന്തീരീക്ഷവും കുട്ടികളുടെ അച്ചടക്കവുമെല്ലാം കണ്ട മന്ത്രിയാകട്ടെ വിദ്യാര്‍ഥികളെയും ഇവിടുത്തെ അധ്യാപകരെയും പ്രസംഗത്തില്‍ അഭിനന്ദിക്കാനും മറന്നില്ല.
വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യ ലഭ്യതയിലെ എല്ലാ സാഹചര്യങ്ങളും പഠനത്തില്‍ ഉപയോഗപ്പെടുത്താനായി മന്ത്രി വിദ്യാര്‍ഥികളോടു ആഹ്വാനം ചെയ്തു.
പരിസ്ഥിതി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയുമെല്ലാം സന്ദേശം ആലേഖനം ചെയ്ത നെയിംസ്ലിപ്പുകള്‍ മന്ത്രിയുടെ കൈയ്യില്‍ നിന്നുതന്നെ കുട്ടികളില്‍ പലരും ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍തഥികള അഭിപ്രായം പറയാനും വേദിയിലേക്ക് ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥിനി എമിലി വയനാടിന്റെ നഷ്ടമായ കാലാവസ്ഥയെക്കുറിച്ചും പ്രകൃതി ചൂഷണത്തിന്റെ നോവുകളെകുറിച്ചുമെല്ലാം സംസാരിച്ചു.
സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ ദൗത്യത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കണമെന്ന അപേക്ഷയോടെയാണ് മന്ത്രി പി.തിലോത്തമന്‍ കണിയാമ്പറ്റ എം.ആര്‍.എസ്സിന്റെ പടിയിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."