പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി
കോവളം: നഗരസഭയുടെ വിഴിഞ്ഞം സോണല്‍ ഓഫിസിന് കീഴിലുള്ള പ്രദേശങ്ങളിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകളും പിടികൂടി.
കോവളം സമുദ്രാ ബീച്ചിലെ ജ്യോതിവിലാസ്, കെ.കെ.റെസ്റ്റോറന്റ്, വിഴിഞ്ഞത്തെ ഫാത്തിമ ഹോട്ടല്‍, സജിത സീഫുഡ്, പൊലിസ് കാന്റിന്‍ വെങ്ങാനൂര്‍ മുള്ളുവിളയിലെ സ്‌നേഹ ഫാസ്റ്റ് ഫുഡ്, ലോട്ട് ചിക്കന്‍ റെസ്റ്റാറന്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പ്ലസ്റ്റിക്ക് കവറുകളും പിടികൂടിയത്.
സ്ഥാപനങ്ങള്‍ക്ക് മെമ്മോ നല്‍കിയതായും റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറിക്ക് കൈമാറുമെന്നും മത്സ്യബന്ധന സീസണ്‍ ആരംഭിച്ചതോടെ തിരക്കേറിയ വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും പരിശോധന കൂടുതല്‍ വ്യാപകമാക്കുമെന്നും നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബുകുമാറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷിനു എസ്.ദാസ്,ബന്‍സിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."