HOME
DETAILS

ശബരിമല LIVE: യുവതിയല്ലെന്നുറപ്പായി; പ്രതിഷേധം അവസാനിപ്പിച്ചു, 52 കാരി ദര്‍ശനം നടത്തി

  
backup
November 06 2018 | 02:11 AM

keralam-06-11-18-sabarimala-live-news

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീക്ക് 52 വയസ്സുണ്ടെന്ന് ഉറപ്പായതിനെ തുടര്‍ന്ന് രാവിലെ തുടങ്ങിയ പ്രതിഷേധം അവസാനിച്ചു. പൊലിസ് കണ്‍ട്രോള്‍ റൂമിനു മുന്നില്‍ തടിച്ചുകൂടിയിരുന്ന പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.

മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തിരൂര്‍ സ്വദേശി ലളിതയാണ് പ്രതിഷേധത്തിനിരയായത്. പമ്പയില്‍ നിന്നും പ്രായം പരിശോധിച്ചിരുന്നു. പിന്നീടാണ് വലിയ നടപ്പന്തലില്‍ തടഞ്ഞത്.
പ്രതിഷേധത്തിനിടെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ 52 വയസുണ്ടെന്ന് തെളിഞ്ഞതോടെ പ്രതിഷേധക്കാര്‍ തന്നെ ഇവര്‍ക്ക് ദര്‍ശനത്തിന് വഴിയൊരുക്കി.

തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍പൊലിസെത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലിസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല.

പ്രായം സംബന്ധിച്ച് വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നായിരുന്നുപ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് പൊലിസ് ഇവരെ രക്ഷിച്ച് വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതില്‍ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാര്‍ക്ക് നേതൃത്വം കൊടുത്ത ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി പൊലിസ് ചര്‍ച്ചകള്‍ നടത്തി. വല്‍സന്‍ തില്ലങ്കേരി വയസ്സ് സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയില്ല.

ആദ്യം നടപ്പന്തലില്‍ മാത്രമായിരുന്നു പ്രതിഷേധം. പിന്നീട് 18ാം പടിക്ക് തൊട്ടുതാഴെക്ക് പ്രതിഷേധം നീങ്ങി. ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ പ്രതിഷേധം സന്നിധാനത്തേക്കും നീങ്ങുകയായിരുന്നു.

ഒടുവില്‍ സ്ത്രീക്ക് പ്രായപരിധി കഴിഞ്ഞുവെന്ന് വ്യക്തമായതോടെ ഭക്തര്‍ തന്നെ ശരണം വിളികളോടെ ഇവരെ സന്നിധാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുമുടിക്കെട്ടില്ലെത്തതിനാല്‍ പതിനെട്ടാംപടി കയറാതെയാണ് സന്നിധാനത്തെത്തിയത്. ഹിന്ദു ഐക്യവേദി വനിതാ പ്രവര്‍ത്തകരുടെ സഹായത്തോടൊണ് ദര്‍ശനത്തിന് വഴിയൊരുക്കിയത്.


ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

സന്നിധാനത്ത് കഴിഞ്ഞ ദിവസത്തേക്കാള്‍ പൊലിസ് സാന്നിധ്യം കുറവായിരുന്നു ഇന്ന്. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരില്‍ ഭക്തര്‍ക്കും മാധ്യമങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  24 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  28 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago