ദീപാവലിക്ക് തേനൂറും മധുര പലഹാരങ്ങള്‍ ലക്ഷ്മണ സ്വാമിയുടെ കുടുംബകാര്യം
വടക്കാഞ്ചേരി: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷം ലോകമെങ്ങും ഇന്നു നടക്കുമ്പോള്‍ ആഘോഷത്തെ മധുരത്തില്‍ നിറയ്ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. തന്റെ കൈ പുണ്യം തേനൂറും പലഹാരങ്ങളുടെ നിറസമൃദ്ധിയില്‍ നിറയ്ക്കുകയാണ് എഴുപത്തിരണ്ടുകാരനായ വടക്കാഞ്ചേരി പാര്‍ളിക്കാട് സ്വദേശി തേവര് മഠം വീട്ടില്‍ ലക്ഷ്മണ സ്വാമി.
ആറു പതിറ്റാണ്ടായി പലഹാര നിര്‍മാണമേഖലയില്‍ സജീവമാണ് സ്വാമിയും കുടുംബവും. ഭാര്യ രാധയും മകന് ഹരീഷുമാണ് ലക്ഷ്മണ സ്വാമിയുടെ സഹായികള്‍. ജിലേബി, ലഡു, ബാദുഷ, മൈസൂര്‍ പാക്ക്, ബര്‍ഫി എന്നിവയോടൊപ്പം പൊക്ക് വടയും മിക്സ്ച്ചറും സ്വാമിയുടെ വീട്ടില്‍ വലിയ തോതില്‍ തയാറെടുക്കുകയാണ്. ദീപാവലി ഓര്‍ഡര്‍ നല്കാന് രാവും പകലും പണിയെടുക്കേണ്ട അവസ്ഥയിലാണ് സ്വാമി. കേരളത്തില്‍ മാത്രമല്ല സ്വാമിയുടെ പലഹാരങ്ങള്‍ക്ക് പ്രിയം. തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേയ്ക്കും കയറ്റി അയയ്ക്കുന്നു.
പ്രളയത്തിനു ശേഷം ആദ്യമായെത്തുന്ന ദീപാവലിക്കു വ്യാപാര കമ്മിയുണ്ടെങ്കിലും വലിയ തോതിലില്ലെന്നു ലക്ഷ്മണ സ്വാമി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."