ആശാവര്‍ക്കര്‍മാരുടെ നിയമനത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം
പാരിപ്പള്ളി: കല്ലുവാതുക്കല്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലുള്ള ആശാവര്‍ക്കര്‍മാരുടെ പുനഃക്രമീകരിച്ച പട്ടികയില്‍ വ്യാപകക്രമക്കേട് നടന്നതായി ആക്ഷേപം. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഉത്തരവ് പ്രകാരം പഞ്ചായത്തിലെ നിലവിലുള്ള ആശാപ്രവര്‍ത്തകരില്‍ സജീവമല്ലാത്തവരെ ഒഴിവാക്കി പുതിയവരെ ഉള്‍പ്പെടുത്തി പട്ടിക പുനക്രമീകരിക്കേണ്ടതാണ്.
എന്നാല്‍ സജീവമല്ലാത്തവരെ നിലനിര്‍ത്തികൊണ്ടുള്ള പട്ടികയാണ് ഹെല്‍ത്ത്മിഷന്റെ ജില്ലാ പ്രോജക്റ്റ് മാനേജര്‍ക്ക് കൈമാറിയത്. കൂടാതെ അതാത് വാര്‍ഡിലുള്ളവരെ മാത്രമേ ആശാവര്‍ക്കര്‍മാരായി പരിഗണിക്കാവൂവെന്ന ഉത്തരവും ലംഘിക്കപ്പെട്ടു.
ആശാപ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നാല് വാര്‍ഡംഗങ്ങളെ പുനക്രമീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ക്രമക്കേടുകള്‍ കാട്ടിയതെന്നാണ് ആരോപണം. നിലവില്‍ ഒരു ആശാപ്രവര്‍ത്തകന് ആറായിരം രൂപ വരെ ഓണറേറിയം ലഭിക്കുമ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഓണറേറിയം ഉള്‍പ്പെടെ രണ്ട് വേതനം ലഭിക്കുന്നത് അന്വേഷിക്കണമെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും കോട്ടക്കേറം വാര്‍ഡംഗവുമായ സിമ്മിലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."