മതനിരപേക്ഷ ജനാതിപത്യ സംസ്‌കാരം നിലനിര്‍ത്താന്‍ പൊതുവിദ്യാലയം സംരക്ഷിക്കണം: മന്ത്രി സി. രവീന്ദ്രനാഥ്
ചാവക്കാട് : പൊതുവിദ്യാലയ സംരക്ഷ ക്യമ്പയനിലൂടെ വിദ്യാലയങ്ങളെ ജനകീയ സ്‌കൂളുകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അത് ജനങ്ങള്‍ ഏറ്റെടുത്തിന് തെളിവാണ് ഒന്നര ലക്ഷത്തോളം കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതലായി ചേരാനിടയാക്കിയതെന്നും വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി രവിന്ദ്രനാഥ് പറഞ്ഞു.
കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എയുടെ വികസന ഫണ്ട് ചിലവഴിച്ച് ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് മണത്തല ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍,കൊച്ചന്നൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍,എടക്കഴിയൂര്‍ ജി എല്‍ പി സ്‌കൂള്‍ എന്നിവക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം തന്നെ എട്ടുമുതല്‍ പ്ലസ്ടു വരെയുള്ള കാസ്സുകള്‍ ഹൈടക് ആക്കുമെന്നും, അടുത്ത വര്‍ഷം എല്‍ പി യു പി ക്ലാസ്സുകളും ഹൈടക് ആക്കുകയും, മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ വിദ്യാലയങ്ങലും ഹൈടക് ക്ലാസ്സുകളായി ഉയര്‍ത്തി വിദ്യഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.മൂന്നിടത്തും കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യക്ഷനായി.
മണത്തല ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചടങ്ങില്‍ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍,വൈസ് ചെയര്‍പേര്‍സണ്‍ മഞ്ജുഷാ സുരേഷ്,സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ എ സി ആനന്ദന്‍,കെ എച്ച് സലാം,എം ബി രാജലക്ഷ്മി,എ എ മഹേന്ദ്രന്‍,സഫൂറബക്കര്‍,പ്രതിപക്ഷനേതാവ് കെ കെ കാര്‍ത്ത്യായനി ടിച്ചര്‍,,നസീം അബു,ലാസര്‍ പേരകം,കെ കെ അനീഷ് ,വി സിദ്ധിഖ് ഹാജി,പി കെ സൈതാലിക്കുട്ടി,പി കെ അബ്ദുള്‍കലാം,എം ആര്‍ രാധാകൃഷ്ണന്‍,കെ സുമതി,വി എം കരീം,എന്‍ ആര്‍ മല്ലിക,പി ബി അനില്‍കുമാര്‍,എം ജി ജയ,കെ വി അനില്‍കുമാര്‍,ഒ കെ സതിടീച്ചര്‍,കെ വിനോദ്ന്‍ മാസ്റ്റര്‍,പി ബി മറിയക്കുട്ടി,എന്നിവര്‍ സംസരാച്ചു.
കൊന്നൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലവിജയകുമാര്‍ മുഖ്യ അതിഥിയിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, വടക്കേക്കാട് പഞ്ചായ്ത്ത് പ്രസിഡണ്ട് മറിയും മുസ്തഫ, പുന്നയൂര്‍ക്കുളം പഞ്ചായ്ത്ത് പ്രസിഡണ്ട് എ ഡി ധനീപ്, ടി എ ആയിഷ, വടക്കേക്കാട് പഞ്ചായ്ത്ത് വൈസ് പ്രസിഡണ്ട് നബീല്‍ എന്‍ എം കെ,അഷറഫ് പാവൂരയില്‍, ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്ട്, ഷാലിയ ഡേവിഡ്, സിന്ദു മനോജ്, പ്രിന്‍സിപ്പള്‍ മിനി ഡേവിഡ്, എന്നിവര്‍ സംസാരിച്ചു.
എടക്കഴിയൂര്‍ ജി.എപി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്,പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലികത്ത്,ആര്‍ പി ബഷീര്‍,ടി എ ആയിഷ,ഷാജിത അഷറഫ്,നസീമ ഹമീദ്, അഷറഫ് മുത്തേടത്ത്,എ ഇ ഒ പി ബി അനില്‍,എം ജി ജയ,ഐ എം മുഹമ്മദ്,സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ ടി വി സുരേന്ദ്രന്‍,ബീന ജോണ്‍ അറക്കല്‍,ഷാഫി മൂത്തേടത്ത്,ടി ശാന്തിനി,കെ എ സാലിഹ്, എന്‍ എ ഷീജ,നസീമാ ബീഗം എന്നിവര്‍ സംസാരിച്ചു.
കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ മണത്തല ഹയര്‍സെക്കണ്ടറി സ്‌കൂളിനും കൊച്ചന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനും 1.08 കോടി രൂപയും എട്ടക്കഴിയൂര്‍ ജില്‍ പി സ്‌കൂളിന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കൊച്ചന്നൂര്‍ ഹൈസ്‌കൂള്‍ 16 വര്‍ഷം മുന്‍പ് ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയെങ്കിലും ആവശ്യമായ ക്ലാസ് മുറികളും മറ്റ് സൗകര്യങ്ങളും ഉായിരുന്നില്ല..ഈ സാഹചര്യത്തിലാണ് എം #െല്‍ എ ഫണ്ട് ഉപയോഗപ്പെടുത്തി 10 മാസത്തിനകം തന്നെ 9000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം പണിതുയര്‍ത്താന്‍ കഴിയുകയും, ഹൈസ്‌കൂള്‍ വിഭാഗം ക്ലാസ് മുറി നിര്‍മ്മിക്കാന്‍ 3.5 കോടി രൂപയുടെ പദ്ധതിക്കും തത്വത്തില്‍അംഗീകാരം ലഭിച്ചിട്ടുണ്ട്.
പ്ലസ്ടു ബ്ലോക്കില്‍ പെയിന്റിംങ്,ടൈല്‍ പതിക്കല്‍ ഗ്രില്‍ സ്ഥാപിക്കല്‍ എന്നിവക്കായി എംഎല്‍എ ഫില്‍ നിന്നും 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.മണത്തല സ്‌കൂളില്‍ ഇരുനില കെട്ടിടമാണ് പണികഴിച്ചത്.സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ 5 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.സ്‌കൂള്‍ നവതി ആഷോഘവും,മുന്‍ ചെയര്‍മാന്‍ കെ പി വത്സലന്റെ എന്റോവ്‌മെന്റ് വിതരോദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."