വില്ലുവണ്ടി യാത്ര: ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
അരൂര്‍: കെ.പി.എം.എസ്.അരൂര്‍ യൂനിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വില്ലുവണ്ടി യാത്രയുടെ 125-ാം വാര്‍ഷിക ഘോഷയാത്രയില്‍ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത സ്തംഭിച്ചു.
ഗതാഗതക്കുരുക്കില്‍ അഞ്ചോളം ആംബുലന്‍സുകള്‍ കുടുങ്ങിയെങ്കിലും അരൂര്‍ പോലിസ് ഇടപെട്ട് വണ്ടി കടന്നു പോകുന്നതിന് സൗകര്യം ഒരുക്കി. ഗതാഗതക്കുരുക്കില്‍ ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി സ്വകാര്യ ബസുകളും എയര്‍പോര്‍ട്ട് വാഹനങ്ങളും കണ്ടെയ്നര്‍ ലോറികളും ഉള്‍പ്പെട്ടു. ചന്തിരൂരില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര അരൂര്‍ ക്ഷേത്രം കമലയില്‍ സമാപിച്ചു. ഏറെ തിരക്കുള്ള വൈകിട്ടുള്ള സമയത്ത് അപ്രത്യക്ഷ ഗതാഗതക്കുരുക്ക് ഉണ്ടായതിനാല്‍ ജനങ്ങള്‍ നന്നേ ബുദ്ധിമുട്ടി. ദേശീയപാതയുടെ ഒരു വശത്തിന്റെ പകുതി ഭാഗം ഉപയോഗിച്ച് രണ്ടു വരി ഘോഷയാത്രയും ബാക്കി ഭാഗത്തു കൂടി ഒരു വരി ഗതാഗതം അനുവദിക്കാം എന്നിരിക്കേയാണ് റോഡ് ഒരു വശം പൂര്‍ണമായും കൈയടക്കി പ്രകടനം നടത്തിയത്. ഇതിനെതിരേ പ്രതിഷേധം ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."