ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ ക്വട്ടേഷന്‍ നേതാവ് അറസ്റ്റില്‍
കാട്ടൂര്‍:പ്രണയം നടിച്ച് ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ കൊട്ടേഷന്‍ സംഘത്തലവന്‍ പിടിയില്‍ കാരാഞ്ചിറ തിയ്യത്ത്പറമ്പില്‍ ബിനീഷ് എന്ന രജനി (37) നെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ ചുമതലയുള്ള കുന്ദംകുളം ഡിവൈഎസ്പി വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.അങ്കണവാടി ജീവനക്കാരിയായിരുന്ന യുവതിയെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി അടുപ്പം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ വീട്ടില്‍ വെച്ച് നിരന്തരം പീഡിപ്പിച്ചിരുന്നു. യുവതിയുടെ വീട്ടുകാരറിഞ്ഞതോടെ യുവതിയുമായി സ്ഥലം വിട്ട പ്രതി കോഴിക്കോട്, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ യുവതിയുമായി കറങ്ങി. ഇവിടങ്ങളിലും പ്രതി യുവതിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം തൃശൂരിലെത്തി യുവതിയെ ബസില്‍ കയറ്റി വിട്ട ശേഷം മുങ്ങുകയായിരുന്നു.
ഇരിങ്ങാലക്കുട എഎസ്പി യുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിയുടെ ഭാര്യയെ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പല തവണ കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളില്‍ വെച്ച് പ്രതി അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞിരുന്നു.എഎസ്‌ഐ മാരായ സന്തോഷ്,ക്ലീറ്റസ്,കെ.എ മുഹമ്മദ് അഷറഫ്,എന്‍.ജെ ഷാജു,എം.കെ ഗോപി,ജലീല്‍, ഭരതനുണ്ണി സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."