HOME
DETAILS

ബസ് സ്റ്റാന്‍ഡിനുള്ളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ ഇന്ന്

  
backup
August 04, 2016 | 7:56 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86

പാലക്കാട്: നഗരസഭാ സ്റ്റാന്‍ഡിനകത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഇന്ന് ഒഴിപ്പിക്കും. ഇതിന്റെ ഭാഗമായി ഇന്നലെ സ്റ്റേഡിയം സ്റ്റാന്‍ഡിലെത്തിയ ജെ.സി.ബി വാഹനവുമായെത്തിയവരിലൊരാള്‍ക്ക് ഇരുമ്പ് പോസ്റ്റ് തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു. സ്റ്റാന്‍ഡിനകത്തേക്ക് കയറുന്നതിനടുത്ത് വലതുവശത്തായി സ്ഥാപിച്ചിട്ടുളള സിമന്റ് തൂണുകളില്‍ പരസ്യബോര്‍ഡിന്റെ ഇരുമ്പ് പൈപ്പുകള്‍ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് പൊളിച്ചുമാറ്റല്‍ നിര്‍ത്തിവെച്ച് സംഘം മടങ്ങുകയായിരുന്നു. എന്നാല്‍ ഇന്ന് നഗരസഭാ അധികൃതരോടൊപ്പം ചേര്‍ന്ന് അനധികൃത കയ്യേറ്റം ഒഴിപ്പിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നതെങ്കിലും ഇവിടുത്തെ വ്യാപാരികള്‍ ഒഴിപ്പിക്കലിനെ  തടയുമെന്നാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഒരോ സ്ഥാപനത്തിനു മുന്നിലും നാലടിയോളം ഇറക്കി സാധന സാമഗ്രികള്‍ വെക്കാന്‍ നഗരസഭയിലെ മുന്‍ ഭരണസമിതി അനുമതി നല്‍കിയിരുന്നുവെങ്കിലും ചില കടക്കാര്‍ ഇതില്‍ കൂടുതല്‍ നടപ്പാത കയ്യേറി വ്യാപാരം നടത്തുന്നുണ്ട്. പലപ്പോഴും ഇതിനെതിരേ നഗരസഭ നടപടിക്കൊരുങ്ങിയെങ്കിലും ഒഴിപ്പിക്കല്‍ നീണ്ടുപോകുകയായിരുന്നു. എന്നാല്‍ സ്റ്റാന്‍ഡിനു മുന്നിലെ നടപ്പാത കയ്യേറിയുള്ള വ്യാപാരവും അനധികൃത ഓട്ടോ സ്റ്റാന്‍ഡും സ്റ്റാന്‍ഡിനകത്തെ വാഹന പാര്‍ക്കിങ് ഏരിയയിലെ അനധികൃത വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കാതെ പൊളിച്ചുമാറ്റലുമായി സഹകരിക്കില്ലെന്നാണ് നിലപാടിലാണ് വ്യാപാരികള്‍.
ലക്ഷക്കണക്കിന് രൂപ അഡ്വാന്‍സും ഭീമമായ തുക വാടകയും നല്‍കി വ്യാപാരം നടത്തുന്നവര്‍ക്ക് ഇത്തരം അനധികൃത കച്ചവടങ്ങള്‍ ഭീഷണിയാകുന്നതിനെതിരേ വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago