മദ്യനയംച സര്‍ക്കാരിന്റേത് പൊള്ളയായ കണക്കുകളെന്ന് ചെന്നിത്തല
തിരുവനന്തപുരം: മദ്യ നയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരത്തിയ കണക്കുകളും അവകാശവാദങ്ങളും പൂര്‍ണമായും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി വ്യാജമദ്യം വന്‍തോതില്‍ വ്യാപിച്ചുവെന്നും, മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചുവെന്നുമുള്ള കണ്ടെത്തലുകള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
2015-16, 2016-17 വര്‍ഷങ്ങളില്‍ യഥാക്രമം 3614 ലിറ്ററും, 2873 ലിറ്ററും വ്യാജസ്പിരിറ്റ് മാത്രമാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ്‌വകുപ്പിന്റെ കണക്കില്‍നിന്ന് വ്യക്തമാണ്. എന്നാല്‍ 2013-14, 2014-15 വര്‍ഷങ്ങളില്‍ യഥാക്രമം 34843 ലിറ്റര്‍, 31899 ലിറ്റര്‍ വ്യാജസ്പിരിറ്റാണ് പിടിച്ചെടുത്തത്. അതിനര്‍ഥം ഒന്നുകില്‍ വ്യാജമദ്യം തടയുന്നതില്‍ സര്‍ക്കാരും എക്‌സൈസ് വകുപ്പും പൂര്‍ണമായും പരാജയപ്പെട്ടു.
അല്ലെങ്കില്‍ വ്യാജമദ്യത്തിന്റെ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ല. എന്താണ് യഥാര്‍ഥ വസ്തുതയെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
കൂടാതെ യു.ഡി.എഫ് മദ്യനയത്തിന്റെ ഫലമായി മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും കേസുകളും കൂടിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാലയളവില്‍ പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവില്‍ കാര്യമായ വര്‍ധന ഉണ്ടായതായി കാണുന്നില്ല.
യു.ഡി.എഫിന്റെ മദ്യനയം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍കുറവ് വരുത്തിയെന്നാണ് വാദം. എന്നാല്‍, സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടില്‍ വിദേശടൂറിസ്റ്റുകളുടെ എണ്ണം 6.23 ശതമാനവും, ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 5.67 ശതമാനവും വര്‍ധിച്ചുവെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇതില്‍നിന്നു തന്നെ കണക്കുകളിലെ പൊള്ളത്തരം വ്യക്തമാണ്. വികലമായ മദ്യനയം കേരളത്തിന്റെ വിശാലതാല്‍പര്യം മുന്‍നിര്‍ത്തി എത്രയും വേഗം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."