HOME
DETAILS

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

  
Web Desk
October 16, 2024 | 4:37 PM

cpim District Secretariat decided to make Palakkad Sarin a candidate

 

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി. സരിനെ സ്ഥാനാര്‍ഥിയാക്കാനൊരുങ്ങി സിപിഎം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിനെ പരിഗണിക്കണമെന്ന് സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സരിന്‍ വരുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ജില്ല സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസിനോട് ഇടഞ്ഞ സരിന്‍ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന് ഇത്തവണ നിര്‍ണായകമാണ്. ഇ ശ്രീധരന്‍ ബി.ജെ.പി വോട്ടുകള്‍ക്ക് പുറമെ സവര്‍ണവോട്ടുകളും പിടിച്ചിരുന്നു. സരിന്റെ സിവില്‍ സര്‍വീസ് പ്രൊഫൈല്‍ തെരഞ്ഞെടുപ്പില്‍ സഹായകരമാവുമെന്ന വിലയിരുത്തിലും സിപിഎമ്മിനുണ്ട്. 

മാത്രമല്ല രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നില്‍ക്കുന്ന കോണ്‍ഗ്രസ് വോട്ടുകളും സരിന് കിട്ടുമെന്നാണ് സിപിഎം കരുതുന്നത്. 

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചതിനെതിരെ സരിന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. 

cpim District Secretariat decided to make Palakkad Sarin a candidate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  4 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  4 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  4 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  4 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  4 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  4 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  4 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  4 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  4 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  4 days ago