തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: സമീപകാലങ്ങളിലായി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിമാനങ്ങളിലെ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശം വര്‍ധിച്ചു വരുന്ന ഭീഷണികളുടെ പശ്ചാത്തലം, എന്നിവ കണക്കിലെടുത്താണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഭീകരവിരുദ്ധത, തട്ടിക്കൊണ്ടുപോകല്‍ ചെറുക്കാന്‍ വൈദഗ്ദ്ധ്യവുമുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒരു യൂണിറ്റിനെയാകും അന്താരാഷ്ട്ര റൂട്ടുകളിലും, സുരക്ഷാ ഭീഷണിയുള്ള സെന്‍സിറ്റീവായ ആഭ്യന്തര റൂട്ടുകളിലും എയര്‍ മാര്‍ഷലുകളായി വിന്യസിക്കുക. യാത്രാ വിമാനങ്ങളിലെ, സാധാരണ വേഷം ധരിച്ച, തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്‌കൈ മാര്‍ഷലുകള്‍.
എയര്‍ മാര്‍ഷലുകളുടെ പുതിയ ബാച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍സിറ്റീവ് വിഭാഗത്തിലുള്ള അന്താരാഷ്ട്ര റൂട്ടുകളില്‍ വിന്യസിക്കും. വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. 1999ല്‍ എയര്‍ ഇന്ത്യവിമാനം ഹൈജാക്ക് ചെയ്ത് കാണ്ഡഹാറിലേക്ക് കൊണ്ടുപോയ ശേഷമാണ്, ഭാവിയില്‍ ഹൈജാക്ക് തടയുക ലക്ഷ്യമിട്ട് ഇന്ത്യയില്‍ സ്‌കൈ മാര്‍ഷലുകളെ വിന്യസിക്കാന്‍ ആരംഭിച്ചത്.
In response to persistent bomb threats, India has enhanced air travel security by increasing the number of armed sky marshals on flights, strengthening safety measures to protect passengers and crew.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."