HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

  
October 16, 2024 | 1:50 PM

Shafi Parambil Hails Rahul as Ideal Candidate for palakakd

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ല, പാര്‍ട്ടി ആഗ്രഹിച്ച, ജനങ്ങള്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ് അദ്ദേഹമെന്നും സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും രാഹുലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വടകര എംപി ഷാഫി പറമ്പില്‍.

ഒരുകാലത്തും താന്‍ പാര്‍ട്ടിയേക്കാള്‍ വലിയവനല്ലെന്നും പാര്‍ട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്ത നേതൃത്വത്തിന് നന്ദി അറിയിച്ചു. ഇത് പാലക്കാട്ടെ പാര്‍ട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണ്, പാര്‍ട്ടി ഒറ്റക്കെട്ടായി അതിനു പിന്നിലുണ്ടാകും. യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയോടെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ്. പാലക്കാടിന്റെ രാഷ്ട്രീയ ബോധം, കേരളം മുഴുവന്‍ ആഗ്രഹിക്കുന്ന ഉജ്ജ്വല വിജയം രാഹുലിന് നേടിത്തരുമെന്നാണ് പ്രതീക്ഷയെന്നും ഷാഫി പറഞ്ഞു.

സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും യുഡിഎഫിന്റെ വിജയത്തിനായി ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. രാഹുല്‍ ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ലെന്നും, പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണെന്നും, പാര്‍ട്ടിക്കാര്‍ ആഗ്രഹിച്ച, ജനങ്ങള്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ് രാഹുലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഇപ്പോഴത്തെ പ്രശ്‌നങ്ങളൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണിപ്പോഴെന്നും, എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ പാലക്കാട് ഒരു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച ഭൂരിപക്ഷം രാഹുലിന് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Shafi Parambil has praised Rahul as the ideal candidate for palakkad, reflecting the preferences of both the party and the people, ahead of the upcoming elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  4 minutes ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  5 minutes ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  27 minutes ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  an hour ago
No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  an hour ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  2 hours ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  3 hours ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  4 hours ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  5 hours ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  5 hours ago