HOME
DETAILS

കനോലി കനാലിലേക്ക് മലിനജലം 11 സ്ഥാപനങ്ങള്‍ക്ക് കൂടി നോട്ടിസ്

  
backup
November 06 2018 | 04:11 AM

%e0%b4%95%e0%b4%a8%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%9c-2

കോഴിക്കോട്: നവീകരിച്ച കനോലി കനാലിലേക്ക് മലിനജലം ഒഴുക്കിവിട്ട 11 സ്ഥാപനങ്ങള്‍ക്കുകൂടി ആരോഗ്യവകുപ്പ് നോട്ടിസ് അയച്ചു. 24 മണിക്കൂറിനകം കുറ്റത്തിനാധാരമായ പ്രവൃത്തി അവസാനിപ്പിച്ചതായി രേഖാമൂലം മറുപടി സമര്‍പ്പിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദു ചെയ്ത് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ശുചീകരണയജ്ഞം ആരംഭിച്ചതു മുതല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗവും ജില്ലാ ഭരണകൂടവും മാലിന്യങ്ങള്‍ കനാലിലേക്ക് ഒഴുക്കുന്ന വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിച്ചിരുന്നു. ഇത്തരം കെട്ടിടഉടമകള്‍ക്ക് നോട്ടിസ് നല്‍കുകയും 30 ദിവസത്തിനകം ഇതവസാനിപ്പിച്ച് ബദല്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ശുചീകരണത്തിനു ശേഷം നവംബര്‍ ഒന്നിനകം കനാലിലേക്കു സ്ഥാപിച്ച മലിനജലക്കുഴലുകള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ അറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു മുഖവിലക്കെടുക്കാതെ വീണ്ടും മലിനജലം ഒഴുക്കിവിടുന്നത് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണു വീണ്ടും അധികൃതര്‍ നോട്ടിസ് നല്‍കിയത്.
പാളയം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ചന്ദ്രന്‍ മൂന്നു സ്ഥാപനങ്ങള്‍ക്കും പുതിയ ബസ് സ്റ്റാന്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ. ബാബു അഞ്ചു സ്ഥാപനങ്ങള്‍ക്കും കാരപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബൂബക്കര്‍ സിദ്ദീഖ് ഒരു സ്ഥാപനത്തിനും ഇടിയങ്ങര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒരു സ്ഥാപനത്തിനുമാണു നോട്ടിസ് അയച്ചത്.
നഗരത്തിലെ അമ്മ ഹോട്ടല്‍, അംബിക മെസ്, 27- 168 നമ്പര്‍ കെട്ടിടത്തിലെ ബീഫ് സ്റ്റാള്‍, ഊരാളുങ്കല്‍ ലേബര്‍ ക്യാംപ്, ഫ്രഷ് ലാന്‍ഡ് ആന്‍ഡ് കൂള്‍ബാര്‍, ഹൈവേ ഫാസ്റ്റ് ഫുഡ് എരഞ്ഞിപ്പാലം, മിസ്റ്റര്‍ ക്ലീന്‍ കാര്‍ ആക്‌സസറീസ് എരഞ്ഞിപ്പാലം, റിഫായത്ത് ഹോട്ട് ആന്‍ഡ് കൂള്‍ എരഞ്ഞിപ്പാലം, ഡോള്‍ഫിന്‍ ക്ലോത്തിങ് കെയര്‍ ആന്‍ഡ് ക്ലീനേഴ്‌സ് എരഞ്ഞിപ്പാലം, വി.വി ടീ സ്റ്റാള്‍ എരഞ്ഞിപ്പാലം, മൂരിയാട് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണു നോട്ടിസ് നല്‍കിയത്. കേരള മുനിസിപ്പല്‍ ആക്ട് 340 എ, കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് വാട്ടര്‍ പ്രിവന്‍ഷന്‍ കണ്‍ട്രോള്‍ ഓഫ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണു കുറ്റം ചുമത്തിയിരിക്കുന്നത്. ലൈസന്‍സ് അനുവദിക്കുമ്പോള്‍ ഖരമാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ സംസ്‌കരിക്കാം എന്നു സത്യവാങ്മൂലം നല്‍കിയാണു ലൈസന്‍സ് അനുവദിക്കുന്നത്. എന്നാല്‍ വ്യവസ്ഥക്കു വിരുദ്ധമായി മലിനജലം ജലാശയത്തിലേക്ക് ഒഴുക്കിവിട്ടത് ഗുരുതരമായ കുറ്റമായി കണക്കാക്കി നടപടികള്‍ സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  10 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  19 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  24 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago