മുംബൈ സ്‌ഫോടന പരമ്പര: കേസിന്റെ നാള്‍വഴികള്‍
1993 മാര്‍ച്ച് 12: മുംബൈ നഗരത്തെ വിറപ്പിച്ച് 12 തവണ ബോംബ് സ്‌ഫോടനം. 257 പേര്‍ കൊല്ലപ്പെടുകയും 717 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ബോംബൈ സ്റ്റോക് എക്‌സ്‌ചേഞ്ച്, നരിമാന്‍ പോയിന്റിലെ എയര്‍ ഇന്ത്യാ കെട്ടിടം, സെഞ്ച്വറി ബസാറിന് എതിര്‍വശത്ത് വോര്‍ളി, സീറോക്ക്-ജുഹു സെന്റോര്‍ ഹോട്ടലുകള്‍ എന്നിങ്ങനെ ആള്‍ത്തിരക്കേറിയ കേന്ദ്രങ്ങളിലായിരുന്നു ഭീകരാക്രമണം.
നവംബര്‍: സ്‌ഫോടനത്തില്‍ സഞ്ജയ് ദത്ത്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അബൂ ആസ്മി ഉള്‍പ്പെടേ 189 പേര്‍ക്കെതിരേ മുംബൈ ക്രൈം ബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറി.
1994 ഏപ്രില്‍: ടാഡ കോടതി 26 കുറ്റാരോപിതരെ വെറുതെവിട്ടു. സുപ്രിംകോടതി പിന്നീട് അബൂ ആസ്മിയെ വെറുതെവിട്ടു.
1995 ഏപ്രില്‍: വിചാരണാകോടതി വാദംകേള്‍ക്കല്‍ ആരംഭിച്ചു.
ഒക്ടോബര്‍: സഞ്ജയ് ദത്തിന് സുപ്രിംകോടതി ജാമ്യം നല്‍കി.
2003 മാര്‍ച്ച്: ഗുണ്ടാത്തലവന്‍ മുസ്തഫ ദോസ്സയുടെ വിചാരണ വേറിട്ട് നടത്താന്‍ കോടതി തീരുമാനിച്ചു.
സെപ്റ്റംബര്‍: കേസില്‍ വിധി പറയുന്നത് വിചാരണാ കോടതി മാറ്റിവച്ചു.
ദാവൂദ് ഇബ്‌റാഹീമിന്റെ സംഘാംഗം ഇജാസ് പത്താനെ കോടതിയില്‍ ഹാജരാക്കി.
2006 ജൂണ്‍ 13: 2002ല്‍ പോര്‍ച്ചുഗല്‍ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറിയ പ്രതി അധോലോക നായകന്‍ അബൂ സലീമിന്റെ വിചാരണ വേറിട്ട് നടത്താന്‍ കോടതി തീരുമാനിച്ചു.
സെപ്റ്റംബര്‍ 12: ടൈഗര്‍ മേമനും യാക്കൂബ് മേമനും ഇവരുടെ രണ്ട് കുടുംബാംഗങ്ങളും കേസില്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. യാക്കൂബ് മേമനടക്കം 12 പ്രതികള്‍ക്ക് വധശിക്ഷയും മറ്റു 20 പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. മൂന്നു പേര്‍ കുറ്റവിമുക്തരായി.
2011 നവംബര്‍: 100 കുറ്റവാളികള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി.
2013 മാര്‍ച്ച്: യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 10 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 18 കുറ്റവാളികളില്‍ 16 പേരുടെ ജീവപര്യന്തം ശരിവച്ചു. സഞ്ജയ് ദത്തിന് അഞ്ചുവര്‍ഷം തടവുശിക്ഷ.
2013 മെയ്: സഞ്ജയ് ദത്ത് മുംബൈ പൊലിസിനു മുന്‍പാകെ കീഴടങ്ങി.
2015 ജൂലൈ: 29ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി യാക്കൂബ് മേമന്റെ ദയാഹരജി തള്ളി
30ന് വധശിക്ഷ നടപ്പാക്കി.
2016 ഫെബ്രുവരി: സഞ്ജയ് ദത്ത് ജയില്‍മോചിതനായി.
2017 ജൂണ്‍ 16: അബൂ സലീമടക്കം ആറുപേര്‍ കുറ്റവാളികളെന്ന് മുംബൈ ടാഡാ കോടതി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."