അനധികൃത വാഹന പാര്‍ക്കിങ്: ടാറിങ് പ്രവൃത്തി സ്തംഭിച്ചു
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ അത്താണി പട്ടണ ഹൃദയത്തില്‍ അനധികൃത വാഹന പാര്‍ക്കിങ് മൂലം പാത നവീകരണത്തിന്റെ ഭാഗമായ ടാറിങ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.
മിണാലൂര്‍ മുതല്‍ അത്താണി വരെയുള്ള പ്രദേശത്താണ് ടാറിങ് പണികള്‍ പുരോഗമിക്കുന്നത്. ബാക്കിയുള്ള പ്രദേശം മുഴുവന്‍ ടാറിങ് പൂര്‍ത്തിയായെങ്കിലും അത്താണി പട്ടണത്തില്‍ ഇരു വശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ പണികള്‍ സ്തംഭിക്കുകയായിരുന്നു. ഇതോടെ കരാറുകാരന് വാഹനങ്ങള്‍ കിടക്കുന്ന ഭാഗമൊഴിച്ച് മറ്റ് പ്രദേശങ്ങള്‍ ടാര്‍ ചെയ്ത് അവസാനിപ്പിക്കാനുള്ള നീക്കം വലിയ പ്രതിഷേധം സൃഷ്ടിച്ചു. പൊലിസില്‍ പരാതിയുമെത്തി. പ്രശ്നത്തില്‍ ഇടപെട്ട പൊലിസ് അത്താണി മെഡിക്കല്‍ കോളജ് മേല്‍പ്പാലം മുതല്‍ ജെ.എം.ജെ സ്കൂള്‍ പരിസരം വരെയുള്ള പ്രദേശത്ത് ഇന്ന് മുതല്‍ എട്ട് വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വാഹന പാര്‍ക്കിങ് നിരോധിച്ചതായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."