HOME
DETAILS

സഊദിയില്‍ വിനോദ സഞ്ചാരികള്‍ക്ക് പെരുമാറ്റച്ചട്ടം

  
backup
September 29, 2019 | 6:06 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95

 


ജിദ്ദ: സഊദിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ പാലിക്കേണ്ട മര്യാദകള്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പ്രഖ്യാപിച്ചു. സഊദിയിലെത്തുന്ന വിനോദ സഞ്ചാരികളായ വനിതകള്‍ക്ക് പര്‍ദ ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ ടൂറിസ്റ്റുകള്‍ മാന്യത ലംഘിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്ന് അധികൃതര്‍ അറയിച്ചു. നിയമ ലംഘനങ്ങള്‍ നടത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് 50 റിയാല്‍ മുതല്‍ 3,000 റിയാല്‍ വരെ പിഴ ലഭിക്കും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴയുണ്ടാകും. പൊതുസ്ഥലങ്ങളില്‍ സ്ത്രീയും പുരുഷനും മാന്യമായ വസ്ത്രധാരണം പാലിക്കല്‍ നിര്‍ബന്ധമാണ്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം.


പ്രധാനപ്പെട്ട നിയമ
ലംഘനങ്ങളും ശിക്ഷയും


ലൈംഗികച്ചുവയുള്ള, ലജ്ജയുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ 3,000 റിയാല്‍, മുന്‍കൂട്ടി അനുമതി വാങ്ങാതെ ജനവാസ കേന്ദ്രങ്ങളില്‍ ഉച്ചത്തില്‍ സംഗീതം വച്ചാല്‍ 500 റിയാല്‍, ബാങ്കിനും നിസ്‌കാരത്തിനുമിടെ സംഗീതം വച്ചാല്‍ 1,000 റിയാല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ ഉടമകള്‍ നീക്കം ചെയ്യാതിരിക്കല്‍ 100 റിയാല്‍, പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ തുപ്പുക, മാലിന്യങ്ങള്‍ ഉപേക്ഷിക്കുക 500 റിയാല്‍, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നീക്കിവച്ച സീറ്റുകള്‍ ഉപയോഗിക്കുക 200 റിയാല്‍, പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ബാരിക്കേഡുകള്‍ മറിക്കുക 500 റിയാല്‍, പൊതുസ്ഥലങ്ങളില്‍ അനുയോജ്യമല്ലാത്ത വസ്ത്രധാരണം 100 റിയാല്‍, പൊതുസ്ഥലങ്ങളില്‍ അടിവസ്ത്രങ്ങളും ഉറക്ക വസ്ത്രങ്ങളും ധരിക്കുക 100 റിയാല്‍, ലജ്ജയുണ്ടാക്കുന്നതും പൊതുസംസ്‌കാരത്തിന് നിരക്കാത്തതുമായ വാചകങ്ങളും ചിത്രങ്ങളും അടയാളങ്ങളും അടങ്ങിയ വസ്ത്രങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ധരിക്കല്‍ 100 റിയാല്‍, വംശീയതയും വിഭാഗീയതയും ഇളക്കിവിടുന്ന വാചകങ്ങളും ചിത്രങ്ങളും അടയാളങ്ങളും അടങ്ങിയ വസ്ത്രങ്ങളും, നിരോധിത വസ്തുക്കളും അനാശാസ്യവും പ്രചരിപ്പിക്കുന്ന വാചകങ്ങളും ചിത്രങ്ങളും അടയാളങ്ങളും അടങ്ങിയ വസ്ത്രങ്ങളും പൊതുസ്ഥലങ്ങളില്‍ ധരിക്കല്‍ 500 റിയാല്‍, ലൈസന്‍സില്ലാതെ വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലെ ഭിത്തികളിലും എഴുതല്‍, ചിത്രം വരക്കല്‍ 100 റിയാല്‍, ലൈസന്‍സില്ലാതെ വാണിജ്യ പോസ്റ്ററുകളും ബ്രോഷറുകളും പൊതുസ്ഥലങ്ങളില്‍ പതിക്കല്‍, വിതരണം ചെയ്യല്‍ 100 റിയാല്‍, പൊതുസ്ഥലങ്ങളില്‍ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലും പാര്‍ക്കുകളിലും തീ കത്തിക്കല്‍ 100 റിയാല്‍, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുകയോ അവരെ ഭീതിപ്പെടുത്തുകയോ അപകടത്തിലാക്കുകയോ ചെയ്യുന്ന വാക്കുകള്‍, പ്രവൃത്തികള്‍ 100 റിയാല്‍, പൊതുസ്ഥലങ്ങളില്‍ ക്യൂ മറികടക്കല്‍ 50 റിയാല്‍, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നതിനും അവരെ ഭീതിപ്പെടുത്തുന്നതിനും അപകടത്തിലാക്കുന്നതിനും ഇടയാക്കുന്ന നിലക്ക് ശല്യപ്പെടുത്തുന്ന ലൈറ്റുകള്‍ ഉപയോഗിക്കല്‍ 100 റിയാല്‍, അനുമതി വാങ്ങാതെ ആളുകളെ ചിത്രീകരിക്കലും ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് അനുമതി വാങ്ങാതെ കുറ്റകൃത്യങ്ങളും അപകടങ്ങളും ചിത്രീകരിക്കലും 1,000 റിയാല്‍ പിഴയും ഈടാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭാരം കൂടിയാൽ ടീമിൽ ഇടമില്ല': പെപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ തൂക്കം തെളിയിച്ച് ഹാലൻഡ്; ടീമിൽ വലിയ മാറ്റങ്ങളെന്ന് വെളിപ്പെടുത്തൽ

Football
  •  9 minutes ago
No Image

കാനഡയിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു; ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്നത് രണ്ടാമത്തെ ഇന്ത്യക്കാരൻ

International
  •  11 minutes ago
No Image

കളിക്കളങ്ങളും, ജിംനേഷ്യവും, നടപ്പാതകളും; അൽ ഷംഖയിൽ അത്യാധുനിക സൗകര്യങ്ങളോടെ 16 പാർക്കുകൾ കൂടി തുറന്നു

uae
  •  23 minutes ago
No Image

ഉദ്ഘാടനം കഴിഞ്ഞ് മോദി മടങ്ങി, പിന്നാലെ ആളുകൾ 4000 അലങ്കാരച്ചെടികൾ കടത്തി; നാണക്കേടിന്റെ ദൃശ്യങ്ങൾ പുറത്ത്

National
  •  an hour ago
No Image

ഷാർജയിൽ ഹൃദയാഘാതം മൂലം മലയാളി വിദ്യാർഥിനി മരിച്ചു

uae
  •  an hour ago
No Image

ബുംറയെ വീഴ്ത്തി; 2025-ലെ ഇന്ത്യൻ വിക്കറ്റ് വേട്ടയിൽ സ്പിൻ ആധിപത്യം

Cricket
  •  an hour ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  an hour ago
No Image

കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്‌

Kerala
  •  an hour ago
No Image

കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

സംസ്ഥാനത്തെ 72 സർക്കാർ ആശുപത്രികളിൽ 202 പുതിയ ഡോക്ടർമാർ: സ്പെഷ്യാലിറ്റി ചികിത്സ ഇനി താലൂക്ക് തലത്തിലും

Kerala
  •  2 hours ago