HOME
DETAILS

മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നു: പ്രധാനമന്ത്രി

  
backup
June 17 2017 | 07:06 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വന്തം കൊച്ചിയ്ക്ക് മികച്ച ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയ്ക്കായി 2000 കോടി രൂപയില്‍ അധികം കേന്ദ്രം അനുവദിച്ചു. കൊച്ചി മെട്രോയ്ക്കായുള്ള പകുതി കേരളവും പകുതി കേന്ദ്രവുമാണ് വഹിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കാഴ്ച്ചപാട് വ്യക്തമാക്കുന്നതാണ് മെട്രോയുടെ കോച്ചുകള്‍. രാജ്യത്തെ 50 നഗരങ്ങള്‍ മെട്രോ തുടങ്ങാന്‍ തയാറെടുക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."