പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്ന സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തടഞ്ഞതിന് നഗരസഭാ ജീവനക്കാര്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു
ജയ്പൂര്‍: തുറസ്സായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ എടുക്കുന്നത് തടഞ്ഞ മധ്യവയസ്‌കനെ നഗരസഭാ ജീവനക്കാര്‍ അടിച്ചു കൊന്നു.
ക്രൂരമായി മര്‍ദ്ദനമേറ്റ സഫര്‍ ഖാന്‍ എന്ന 55 കാരന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാവിലെ യാത്രക്കിറങ്ങിയ നഗരസഭാ ജീവനക്കാര്‍ തുറസ്സായ സ്ഥലത്ത് സ്ത്രീകള്‍ പ്രാഥമിക ആവശ്യങ്ങള്‍ നടത്തുന്നത് കാണുകയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് തടഞ്ഞ സഫര്‍ ഖാനെ ഇവര്‍ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.
സഫറിന്റെ സഹോദരന്‍ നൂര്‍ മുഹമ്മദിന്റെ പരാതിയെ തുടര്‍ന്ന് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കമല്‍ ഹരിജന്‍, രിതീഷ് ഹരിജന്‍, മനീഷ് ഹരിജന്‍ എന്നിവര്‍ക്കെതിരെ നഗര്‍ പരിഷദ് ഉദ്യോഗസ്ഥന്‍ ആശോക് ജയിന്‍, കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."