വയോധികയുടെ മരണം: ദുരൂഹതെയന്ന് മകന്
കാസര്‍കോട്: വൃദ്ധയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും മകനും ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബളാലിലെ പാറയില്‍ പങ്കജാക്ഷി (85)യുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാണ് മകന് പി.കെ മോഹനന് ആവശ്യപ്പെടുന്നത്. 12 വര്‍ഷമായി തന്റെ കൂടെ താമസിക്കുകയായിരുന്ന അമ്മയെ സഹോദരന് കുഞ്ഞുമോന് എന്ന കുട്ടപ്പന് ഒക്ടോബര്‍ 10ന് കൂട്ടികൊണ്ടുപോവുകയും യാതൊരു അസുഖവുമില്ലാത്ത മാതാവ് 28ന് മരണപ്പെടുകയായിരുന്നുവെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് മോഹനന് ആരോപിക്കുന്നത്.മോഹനന്റെ മകന്റെ വിവാഹം ഒക്ടോബര്‍ 29ന് നടക്കാനിരുന്നതാണ്. വിവാഹം മുടക്കുമെന്ന് കുഞ്ഞുമോനും ചില ബന്ധുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായി മോഹനന് പറയുന്നു. വിവാഹം നടക്കേണ്ടതിന്റെ തലേദിവസം മരണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നുമാണ് മോഹനന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."