ഉണര്‍വ് ടാലന്റ് മീറ്റില്‍ 501 വിദ്യാര്‍ഥികളെ അനുമോദിച്ചു
കളമശ്ശേരി: ഉണര്‍വ് ടാലന്റ് മീററ് 2016ല്‍ കളമശ്ശേരി നിയോജകമണ്ഡലത്തിലെ 501 വിദ്യാര്‍ഥികളെ അനുമോദിച്ചു. നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും താമസക്കാരില്‍ നിന്നും എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഹയര്‍സെക്കന്‍ഡറി, എ.ഐ.എസ്.എസ്.സി.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എ വണ്‍ നേടിയവരെയാണ് ആദരിച്ചത്.
കളമശ്ശേരി നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന വികസനം ലക്ഷ്യമിട്ടും വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ നടപ്പാക്കുന്ന പദ്ധതികളിലൊന്നാണ് ഉണര്‍വ് ടാലന്റ് മീററ് 2016. കളമശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. ടാലന്റ് മീററ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം അധ്യക്ഷനായി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.കെ.ഷൈന്‍ മോന്‍, ഏലൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സിജി ബാബു, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സ്ി പീററര്‍, വൈസ് ചെയര്‍മാന്‍ ടി എസ് അബൂബക്കര്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ചുള്ളിക്കാട്, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിയോജകമണ്ഡലത്തിലെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."