ഷംനയുടെ നീതിക്കായി മന്ത്രിക്ക് നിവേദനം നല്‍കി
ഉരുവച്ചാല്‍: ഷംനയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി മന്ത്രി ഇ.പി ജയരാജന് നിവേദനം നല്‍കി. ഷംനയുടെ കുടുംബത്തിന് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് നീതിക്ക് വേണ്ടി പേരാടിയ പിതാവ് അബൂട്ടികഴിഞ്ഞ ദിവസം മസ്‌ക്കറ്റില്‍ മരണപ്പെട്ടത്. ഇതോടെയാണ് ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നത്.ഷംനയുടെ കുടുമ്പത്തിന് 25ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2017ല്‍ ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലന്നും ഷംനയുടെ പിതാവ് അബൂട്ടിയുടെ മരണത്തോടെ കുടുംബം അനാഥരും സാമ്പത്തിക പ്രയാസം നേരിടുകയുമാണ്. 25ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കണമെന്നും മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഉടന്‍തന്നെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കും. ഭാരവാഹികളായ കെ. ഗോപി, കാഞ്ഞിരോളി രാഘവന്‍, സഫീര്‍ കക്കൂല്‍, കെ.എ ഹാഷിം, എം.പി നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരിട്ടി താലൂക്ക് സഹകരണ രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടന വേദിയില്‍ മന്ത്രിക്ക് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."