HOME
DETAILS
MAL
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാകുന്നു
backup
June 17 2017 | 19:06 PM
കൊടുങ്ങല്ലൂര്‍:തീരമേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളെ മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.അഡ്വ.വി.ആര് സുനില്‍ കുമാര്‍ എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണിത്. കിഫ്ബി യില്‍ നിന്നുള്ള ഫണ്ടുപയോഗിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ദിനേന 1500 ലധികം രോഗികള്‍ ചികിത്സക്കെത്തുന്ന ആശുപത്രി യാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."