കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപയുടെ ബാഗ് ഉടമക്ക് തിരിച്ചു നല്‍കി
വാടാനപ്പള്ളി: കളഞ്ഞുകിട്ടിയ ഒന്നരലക്ഷം രൂപയുടെ പണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നല്‍കി ബസ് ജീവനക്കാര്‍ മാതൃകയായി. എറണാകുളം ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസായ ഇട്ടിത്തറ കൃഷ്ണ ബസിലെ ജീവനക്കാരാണ് മാതൃകയായത്.
കഴിഞ്ഞദിവസം ഉച്ചക്ക് ഒന്നരയോടെ ചാവക്കാട് നിന്നും ബസില്‍ കയറിയ കാട്ടൂര്‍ ഇല്ലിക്കാട്ട് അറയിലകത്ത് മുഹമ്മദ് മുസ്‌ലിയാരുടെ പണമടങ്ങിയ പേഴ്‌സാണ് ബസിലെ ഉറക്കത്തിനിടയില്‍ മുസ്‌ലിയാര്‍ക്ക് നഷ്ടമായത്. പണം നഷ്ടമായതറിയാതെ മുസ്‌ലിയാര്‍ വീട്ടിലേക്ക് പോയി പിന്നീട് പേഴ്‌സില്‍ നിന്നുംകിട്ടിയ അഡ്രസില്‍ ബസ് ജീവനക്കാര്‍ മുസ്‌ലിയാരെ വിളിക്കുകയും പണമടങിയ പേഴ്‌സ് കിട്ടിയവിവരം പറയുകയും തുടര്‍ന്ന് ഇട്ടിത്തറ ബസ് ജീവനക്കാരായ കണ്ടക്ടര്‍ വള്ളിവട്ടം സ്വദേശി എം.എം മനോജ് , ഡ്രൈവര്‍ എസ്.എന്‍ പുരം സെദേശി പി.എം.ഫര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് വലപ്പാട് പൊലിസ് സ്റ്റേഷനില്‍ പണമടങ്ങിയ പേഴ്‌സ് ഏല്‍പ്പിച്ചു. ചാവക്കാട് അല്‍ അമീന്‍ ബുക്ക്സ്റ്റാള്‍ നടത്തുന്ന മുഹമ്മദ് മുസ്‌ലിയാര്‍ കോഴിക്കോട് നിന്നും ബുക്കുകള്‍ എടുക്കുന്നതിന്നായി സ്വരൂപിച്ച പൈസയായിരുന്നു ബസിലെ ഉറക്കത്തിനിടയില്‍ മുസ്‌ലിയാര്‍ക്ക് നഷ്ടമായത്. വലപ്പാട് പൊലിസ് സ്റ്റേഷനില്‍ എസ്.ഐ. ഇ.ആര്‍.ബൈജുവിന്റെ സാന്നിദ്ധ്യത്തില്‍ ബസ് ജീവനക്കാര്‍ ഉടമക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."