HOME
DETAILS

പ്രതിഷേധത്തിനിടെ നരേന്ദ്രമോദി വീണ്ടും തമിഴ്‌നാട്ടില്‍, ഒപ്പം ട്വിറ്ററില്‍ ട്രെന്‍ഡ് ആയി #GoBackModi

  
backup
September 30 2019 | 07:09 AM

pms-visit-to-tn-gobackmodi-vies-with-tnwelcomesmodi-on-twitter12

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലൂടെ തമിഴ്‌നാട്ടിലെത്തിയത് കനത്ത പ്രതിഷേധത്തിനിടെ. മദ്രാസ് ഐ.ഐ.ടിയിലെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ എത്തിയത്. ബി.ജെ.പി കേന്ദ്രങ്ങള്‍ മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനം പൊലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ട്വിറ്ററില്‍ മോദിയോട് തിരിച്ചുപോവാന്‍ ആഹ്വാനംചെയ്തുള്ള #GoBackModi എന്ന ഹാഷ് ടാഗ് വൈറലാവുകയും ചെയ്തു. ഉച്ചവരെ #GoBackModi യാണ് ട്വിറ്ററിലെ ട്രെന്‍ഡിങ്ങില്‍ മുന്നിലുള്ളത്. ഒരുസമയത്ത് മോദിയെ പിന്തുണച്ച് #TNWelcomesModi എന്ന ഹാഷ് ടാഗ് ബി.ജെ.പി കേന്ദ്രങ്ങള്‍ തുടങ്ങിയെങ്കിലും നിമിഷനേരം കൊണ്ട് തന്നെ മോദിവിരുദ്ധ ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആവുകയയിരുന്നു. ഉച്ചയ്ക്ക് 12 മണി ആയപ്പോഴേക്കും അരലക്ഷത്തിലേറെ ഗോബാക്ക് മോദി ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ വന്നത്.
ഇതിനു മുന്‍പ് രണ്ടുതവണ മോദി തമിഴ്‌നാട് സന്ദര്‍ശിച്ചപ്പോഴും കനത്ത പ്രതിഷേധമാണ് നേരിട്ടത്. അപ്പോഴും ഗോബാക്ക് മോദി എന്ന ഹാഷ് ടാഗ് ട്രെന്‍ഡ് ആയിരുന്നു.

ഓണ്‍ലൈനിനു പുറമെ ഓഫ് ലൈനിലും നരേന്ദ്രമോദി പ്രതിഷേധം നേരിട്ടു. പ്രതിഷേധം ഉയരാന്‍ ഇടയുള്ളതിനാല്‍ ഹെലികോപ്റ്ററിലാണ് അദ്ദേഹം ചെന്നൈയില്‍ എത്തിയത്. മദ്രാസ് ഐ.ഐ.ടി ക്യാമ്പസില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനൊപ്പം സിങ്കപ്പുര്‍ഇന്ത്യ 'ഹാക്കത്തണ്‍- 2019' മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിര്‍വഹിക്കുന്നുണ്ട്. രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ ചെന്നൈ സന്ദര്‍ശനമാണിത്.

PM's visit to TN: #GoBackModi vies with #TNWelcomesModi on Twitter



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago