ശബരിമലയില്‍ പൊലിസിനു നിയന്ത്രണം പാളി; സന്നിധാനത്ത് പൊലിസ് മൈക്കുപയോഗിച്ച് ആര്.എസ്.എസ് നേതാവിന്റെ പ്രഭാഷണം
പത്തനംതിട്ട: ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പൊലിസിന്റെ കൈയ്യില്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുന്നതിനിടെ പൊലിസ് മൈക്കില്‍ ഭക്തരെ നിയന്ത്രിക്കുന്ന ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ ദൃശ്യം പുറത്ത്.
ചൊവ്വാഴ്ച രാവിലെ തൃശൂര്‍ സ്വദേശിനികളായ സ്ത്രീകള്‍ക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോഴാണ് ഇവരെ നിയന്ത്രിക്കാനായി തില്ലങ്കേരി പൊലിസിന്റെ തന്നെ മൈക്രോ ഫോണ്‍ സംവിധാനം ഉപയോഗിച്ചത്.
ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്നും സമാധാനപരമായി ദര്‍ശനം നടത്താന്‍ എത്തിയവരെ സഹായിക്കണമെന്നും വത്സന് തില്ലങ്കേരി പൊലിസിന്റെ മൈക്കിലൂടെ വിളിച്ചുപറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
[video width="360" height="640" mp4="http://suprabhaatham.com/wp-content/uploads/2018/11/vedoap.mp4"][/video]
ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചപ്പോള്‍ ശബരിമലയുടെ നിയന്ത്രണം പൊലിസിന്റെ കൈയ്യിലാണെന്നും ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലിസ് ഇടപെടൂവെന്നും വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ പൊലിസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍പൊലിസെത്തി പ്രായം തെളിയിക്കുന്നരേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലിസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല.
ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."