കൊണ്ടോട്ടി മത്സ്യ വിതരണ കേന്ദ്രം ഹൈടെക്ക് മാര്‍ക്കാറ്റായി നവീകരിക്കുന്നു
കൊണ്ടോട്ടി: മത്സ്യ മൊത്ത വിതരണ മാര്‍ക്കറ്റ് ഹൈടെക്ക് മാര്‍ക്കാറ്റായി നവീകരിക്കുന്നു. ഇതിന് പദ്ധതി തയാറാക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ തീരദേശ വികസന വകുപ്പ് ഉദ്യോഗസ്ഥരാണ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്.
ആധുനിക രീതിയില്‍ തയാറാക്കുന്ന രൂപരേഖയില്‍ വിശാലയമായ യാര്‍ഡ്, ബോക്‌സ് റാക്കുകള്‍, മാലിന്യ പ്ലാന്റ്, പാര്‍ക്കിങ് ഏരിയ, വിപണന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം വാങ്ങാനാണ് ശ്രമം.
ജില്ലയിലെ മികച്ച മത്സ്യ മൊത്ത വിതരണ കേന്ദ്രമാണ് കൊണ്ടോട്ടി. നിരവധി തൊഴിലാളികളുടെ ഉപജീവന കേന്ദ്രവും, നഗരസഭയക്ക് വരുമാന സ്രോതസും കൂടിയാണിത്.
ഇക്കഴിഞ്ഞ വര്‍ഷം 13 ലക്ഷം രൂപക്കാണ് മാര്‍ക്കറ്റ് ലേലത്തില്‍ വിറ്റത്. കേരളത്തില്‍ നിന്ന് അകത്തുമായി നിരവധി വാഹനങ്ങളാണ് മാര്‍ക്കറ്റില്‍ മത്സ്യവുമായി എത്തുന്നത്.
കൗണ്‍സിലര്‍മാരായ യു.കെ. മമ്മദീശ, എ.പി. അബ്ദുറഹ്മാന്‍, ഇ.എം. റഷീദ്, മുസ്തഫ പുലാശ്ശേരി, അസി.എന്‍ജിനീയര്‍മാരായ എസ്. ഹരിത, പി. സാദിഖ് അലി, വി.പി. അബ്ദുല്‍ സലീം അഷ്‌റഫ് മടാന്‍, എം.എ. റഹീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."