ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കരുനാഗപ്പള്ളി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്റ്റാന്റില്‍ പ്രതിഷേധ പരിപാടികള്‍ നടത്തി.
ബസ് സ്റ്റാന്റില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ഉമ്മന്‍ചാണ്ടിയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ദീര്‍ഘദൂര ബസ് സര്‍വിസുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചും മെട്രോ ഉദ്ഘാടന സമയം ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചുകൊണ്ട് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പ്രതിഷേധ യോഗം കൂടിയാണ് പരിപാടികള്‍ നടത്തിയത്.
മെട്രോയുടെ നിര്‍മാണത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയും തൊണ്ണൂറ് ശതമാനം നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്ത കേരളത്തിന്റെ വികസന നായകന്‍ ഉമ്മന്‍ാണ്ടചിയെ ഉദ്ഘാടന വേദിയില്‍ നിന്ന് മാത്രമേ സി.പി.എം നും ബി.ജെ.പിയ്ക്കും മാറ്റി നിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുളളൂ എന്നും കേളരത്തിലെ ജനങ്ങള്‍ മെട്രോയെപ്പറ്റി ചിന്തിക്കുമ്പോഴേ അവരുടെ മനസ്സില്‍ തെളിയുന്നത് ഉമ്മന്‍ചാണ്ടിയുടെ ചിത്രമായിരിക്കുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് കമ്മിറ്റി ജന:സെക്രട്ടറി കെ.എസ്.പുരം സുധീര്‍ അഭിപ്രായപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രതീഷ് പട്ടശ്ശേരി അദ്ധ്യക്ഷനായി. മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ബോബന്‍ ജി നാഥ്, ദീപക്, വിശാന്ത്, അസ്‌ലം ആദിനാട്, വിപിന്‍രാജ്, വരുണ്‍ ആലപ്പാട്, നാസിം, ബിലാല്‍ കോളാട്ട്, മുകേഷ്, അല്‍ത്താഫ്, റൗഫല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."