മന്തുരോഗ നിര്‍ണ്ണയം ജില്ലാതല ഉദ്ഘാടനം നടത്തി
ചെങ്ങന്നൂര്‍ : സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ മന്തുരോഗ വിരയുടെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നതിനായി നടത്തുന്ന ട്രാന്സ്മിഷന് അസ്സസ്സ്മെന്റ് സര്‍വ്വേയുടെ രണ്ടാംഘട്ട പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ. കെ.കെ.രാമചന്ദ്രന് നായര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.ചെറിയനാട് സെന്റ് ജോസഫ് സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് രാധമ്മ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ് സുധാമണി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ജമുനാ വര്‍ഗീസ് വിഷയാവതരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.വിവേക്, ആരോഗ്യ വകുപ്പ് കണ്‍സള്‍ട്ടന്റ് ഡോ.ദിലീപ് കുമാര്‍, ജില്ലാ മലേറിയാ ഓഫീസര്‍ വിമല്‍രാജ്, ഡോ.അജേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എന്‍.രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍. ജെസീന്ത എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ 204 ഓളം കുട്ടികളെ പരിശോധിച്ചതില്‍ ആര്‍ക്കും മന്തുവിരയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."