പൂര്‍വ വിദ്യാര്‍ഥിനിക്ക് വീട് നിര്‍മിച്ച് നല്‍കും
കുന്നംകുളം: സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ചിറളയം ബി.സി.ജി.എച്ച്.എസിന്റെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥിനിക്ക് ഭവനം നിര്‍മിച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറുലക്ഷം രൂപയോളം ചെലവിട്ടാണ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഈ മാസത്തില്‍ തന്നെ വീടിന്റെ താക്കോല്‍ ദാനവും നടത്തും. 1947ല്‍ സ്ഥാപിതമായ വിദ്യാലയത്തിന്റെ ഒരു വര്‍ഷം നീളുന്ന സപ്തതി ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി 29ന് കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രനാണ് നിര്‍വഹിച്ചത്.
ഡയാലിസിസിനുള്ള സഹായം, നിര്‍ധന വിദ്യാര്‍ഥികളെ ദത്തെടുക്കല്‍, ഗുരുവന്ദനം, സപ്തതി സ്മാരക സ്റ്റേജ് നിര്‍മാണം, ബോധവല്കരണ ക്ലാസുകള്‍, സെമിനാറുകള്‍, മാതാപിതാക്കന്മാര്ക്കുള്ള ക്ലാസുകള്‍ തുടങ്ങിയവ നടക്കും. ഞായാറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചിട്ടുണ്ട്.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
വാര്‍ത്താ സമ്മേളനത്തില്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ മേരി പോള്‍, പി.ടി.എ പ്രസിഡന്റുമാരായ പി.എം സുരേഷ്, കെ.പി പ്രേമന്, ആഘോഷ കമ്മറ്റി ഭാരവാഹികളായ വി.സി ഗീവര്‍ഗ്ഗീസ്, പി.എസ് സുജ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."