ചെളിക്കുളമായി കൊളച്ചേരി മുക്ക്- നെല്ലിക്കപ്പാലം റോഡ്
കൊളച്ചേരി: ചെളിക്കുളമായ കൊളച്ചേരി മുക്ക്-നെല്ലിക്കപ്പാലം റോഡില്‍ യാത്ര ദുഷ്കരമായി. കൊളച്ചേരി മുതല്‍ പെരുമാച്ചേരി വരെയാണ് റോഡില്‍ ചെളി നിറഞ്ഞ അവസ്ഥയിലുള്ളത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡിന് ഇരുവശത്തുമുള്ള മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ ശക്തമായ മഴകൂടി പെയ്തതോടെ റോഡില്‍ സഞ്ചരിക്കാനാകാത്ത വിധത്തില്‍ ചെളി നിറയുകയായിരുന്നു.
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ വളരെ സാഹസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചേലേരിമുക്ക് മുതല്‍ നായാട്ടുപാറ വരെയുള്ള റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് പ്രവൃത്തി ആരംഭിച്ചത്. നായാട്ടുപാറ മുതല്‍ നെല്ലിക്കപ്പാലം വരെയുടെ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായി. മഴക്കാലമായതിനാല്‍ ടാറിങ് താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്ത് റോഡ് വീതികൂട്ടുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."