ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്
തിരുവനന്തപുരം: എല്‍.ഡി ക്ലര്‍ക്ക് നിയമനത്തിന്റെ ആദ്യഘട്ട പരീക്ഷയില്‍ പങ്കെടുത്തത് 3,98,389 ഉദ്യോഗാര്‍ഥികള്‍. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ഒന്‍പത് ജില്ലകളിലായി 1,635 കേന്ദ്രങ്ങളിലായായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെയായിരുന്നു പരീക്ഷാ സമയം.,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായാണ് തിരുവനന്തപുരം ജില്ലയ്ക്കുള്ള പരീക്ഷാ,കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരുന്നത്. തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു മലപ്പുറം ജില്ലക്കാര്‍ക്കുള്ള പരീക്ഷാ കേന്ദ്രങ്ങള്‍.
തിരുവനന്തപുരത്ത് അപേക്ഷിച്ച 2,29,103 പേര്‍ക്ക് 978 പരീക്ഷാ കേന്ദ്രങ്ങളും മലപ്പുറത്ത് അപേക്ഷിച്ച 1,69,286 പേര്‍ക്ക് 657 പരീക്ഷാ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്.
പരീക്ഷാര്‍ഥികളുടെ സൗകര്യത്തിന് കെ.എസ.്ആര്‍.ടി.സിയും റെയില്‍വേയും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. കൊച്ചി മെട്രോ ഉദ്ഘാടനം കാരണം എറണാകുളം ജില്ലയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ല.
ഇത്തവണ ഏഴു ഘട്ടങ്ങളായിട്ടാണ് പരീക്ഷകള്‍ നടക്കുന്നത്. ഓഗസ്റ്റ് 26നാണ് അവസാന പരീക്ഷ. ഓഗസ്റ്റ് 19ന് നടക്കുന്ന തസ്തിക മാറ്റത്തിനുള്ള പരീക്ഷ രാവിലെ 8 മുതല്‍ 9.15 വരെയാണ്. ഡിസംബറിനുള്ളില്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി ലക്ഷ്യമിടുന്നത്. 2018 മാര്‍ച്ച് 31ന് പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.
ജൂലൈ ഒന്നിന് കൊല്ലം (1,13,488 പേര്‍), തൃശ്ശൂര്‍ (1,61,625 പേര്‍), കാസര്‍കോട് (64,236 പേര്‍). ജൂലൈ 15ന് എറണാകുളം (1,99,996 പേര്‍), കണ്ണൂര്‍ (1,24,482 പേര്‍). ജൂലൈ 29ന് ആലപ്പുഴ (88,763 പേര്‍), ഇടുക്കി (74,912 പേര്‍), കോഴിക്കോട് (1,66,069 പേര്‍). ഓഗസ്റ്റ് അഞ്ചിന് പത്തനംതിട്ട (80,393 പേര്‍), പാലക്കാട് (1,48,934 പേര്‍). ഓഗസ്റ്റ് 26ന് കോട്ടയം (1,14,695 പേര്‍), വയനാട് (58,113 പേര്‍). ഓഗസ്റ്റ് 19ന് 14 ജില്ലകളില്‍ നിന്നുള്ള തസ്തികമാറ്റ പരീക്ഷയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."