HOME
DETAILS
MAL
20.6 കി.ഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റില്‍
backup
November 07 2018 | 06:11 AM
പാലക്കാട് :എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി ഒലവക്കോട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 20.6 കിലോ കഞ്ചാവുമായി വിശാഖപട്ടണം നരസിപട്ടണം സ്വദേശി രാമറാവു മകന്‍ ശ്രീറാം രാമചന്ദ്രറാവു (42) പിടിയിലായി , കോഴിക്കോട് ഭാഗത്തേക്ക് വിതരണം ചെയ്യുന്നതിനായി കടത്തി കൊണ്ടുവന്ന കഞ്ചാവാണിത്.
അടുത്ത കാലത്ത് ഇത്രയും കഞ്ചാവ് പിടിക്കുന്നത് ആദ്യമായാണ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വിപിന്‍ദാസ് , ജയചന്ദ്രന്‍ , മനോജ് കുമാര്‍ , സുമേഷ് , അജിത് , മന്‍സൂര്‍ അലി , പ്രസാദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകുമാര്‍ , രതീഷ് , പ്രസാദ് , ജോണ്‍സണ്‍ , ബിജുമോന്‍ , ജഗജിത് , കബീര്‍ , സ്മിത ഡ്രൈവര്‍ ശെല്‍വകുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."