കത്തി കാട്ടി മലയാളിയുടെ കാര്‍ തട്ടിയെടുത്തു
റിയാദ്: കത്തി കാട്ടി മലയാളിയുടെ കാര്‍ തട്ടിയെടുത്തു. അറബ് വംശജരായ മോഷ്ടാക്കളാണ് സംഭവത്തിന് പിന്നില്‍. റിയാദിലെ മലസിലെ ഒരു ട്രാവല്‍സില്‍ ജോലി ചെയ്യുന്ന കോട്ടയം തലയോലപ്പറമ്പ് സ്വദേശി മാര്‍ട്ടിന്‍ കുര്യന്റെ കാറാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഒരു മണിക്ക് ശേഷം മാര്‍ട്ടിന്‍ ശുമേസിയിലെ താമസസ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങവെ പതുങ്ങി നില്‍ക്കുകയായിരുന്ന കവര്‍ച്ചാ സംഘം ഇദ്ദേഹത്തെ വളയുകയായിരുന്നു. ഒരാള്‍ കത്തി കഴുത്തില്‍വച്ച് ഭീഷണിപ്പെടുത്തി. മറ്റൊരാള്‍ പഴ്‌സും മൊബൈലും പിടിച്ചെടുത്തെങ്കിലും പഴ്‌സില്‍ പണമില്ലാത്തതിനാല്‍ തിരിച്ചുനല്‍കി. മൊബൈല്‍ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘം അതിനും വഴങ്ങി. പിന്നീട് കീശയിലുണ്ടായിരുന്ന കുറച്ചു പണം കൈക്കലാക്കി സംഘം രക്ഷപ്പെട്ടു.
ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന സംഘം മാര്‍ട്ടിനോട് കൈയിലുള്ള വാച്ച് അഴിച്ചുതരാന്‍ ആവശ്യപ്പെട്ടു. വാച്ച് കൈക്കലാക്കിയ ശേഷം മാര്‍ട്ടിന്റെ കാറുമായി ഇപ്പോള്‍ തിരിച്ചുവരാമെന്ന് പറഞ്ഞ് സംഘം രക്ഷപ്പെടുകയായിരുന്നു. ദേര പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."