ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലും കര്‍ഷകര്‍ വന്‍ പ്രക്ഷോഭത്തിന്
ജയ്പൂര്‍: കര്‍ഷക പ്രശ്‌നം പരഹരിക്കാത്തതില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ ചൊവ്വാഴ്ച മുതല്‍ പ്രക്ഷോഭം തുടങ്ങും. ഭാരതീയ കിസാന്‍ സംഘ് ആണ് പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി എല്ലാ കാര്‍ഷിക മാര്‍ക്കറ്റുകളും അടച്ചിടും.
തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒരു പരിഗണനയും വസുന്ധര രാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ബി.കെ.എസ് പറഞ്ഞു. തണുത്ത ഹൃദയമാണ് ഈ സര്‍ക്കാരിന്റെ നിലപാട്. ഞങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സംസാരിക്കാന്‍ പോലും തയ്യാറാവുന്നില്ല. എല്ലാ ഗ്രാമങ്ങളിലേയും കച്ചവട കേന്ദ്രങ്ങള്‍ അടച്ചിടും. പ്രക്ഷോഭത്തിനായി ഓരോരുത്തരും തെരുവിലറങ്ങുമെന്നും ബി.കെ.എസ് കൈലാശ് ഗണ്ടോലിയ പറഞ്ഞു.
മിനിമം താങ്ങുവിലയില്‍ കടുക് വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് കര്‍ഷകരെ സമരത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം. കാര്‍ഷിക കടം തള്ളണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തിനു പിന്നാലെയാണ് രാജസ്ഥാനിലും കര്‍ഷക പ്രശ്‌നം തുടങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."