ബസില്‍ നിന്ന് പിടിവിട്ട് വീണ വിദ്യാര്‍ഥിനിയുടെ കാലില്‍ ബസിടിച്ചു
കടുത്തുരുത്തി: ബസില്‍ കയറും മുമ്പേ കിളി ബെല്ലടിച്ചതിനെ തുടര്‍ന്ന് പിടിവിട്ട് റോഡില്‍ വീണ വിദ്യാര്‍ഥിനിയുടെ കാലില്‍ ബസിടിച്ചു അപകടം. കാലിന് സാരമായി പരുക്കേറ്റ പെണ്‍ക്കുട്ടിയെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബസില്‍ നിന്നും പുറത്തേക്ക് വീണ പെണ്‍ക്കുട്ടിയെ കിളി വലിച്ചു പുറത്തേക്ക് മാറ്റിയതാണ് വന്‍ അപകടം ഒഴിവാക്കിയത്.
മുട്ടുചിറ സെന്റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കെ.എസ് പുരം തട്ടത്തുപ്പറമ്പില് റ്റി.ഡി. സദന്റെ മകള്‍ ആരതി (13) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതോടെ അലരി ജങ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം- പിറവം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പിഎല്എംഎസ് ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ കയറുന്നതിനിടെ കിളി ബെല്ലടിച്ചതാണ് അപകടത്തിന് കാരണമായത്. ബസ് മുന്നോട്ടെടുത്തതോടെ പിടി വിട്ട് ബസിന് പുറത്തേക്ക് വീഴൂകയായിരുന്നു.
പുറത്തേക്ക് വീണ കുട്ടിയെ പുറകില്‍ നിന്നും പിടിച്ച കിളി വലിച്ചു റോഡിന്റെ അരികിലേക്ക് മാറ്റൂകയായിരുന്നു. ഇതിനിടെയിലാണ് പെണ്‍ക്കുട്ടിയുടെ കാലില്‍ ബസിന്റെ പിന്‍ചക്രം ഇടിച്ചു അപകടമുണ്ടായത്. പെണ്‍ക്കുട്ടിയെ വലിച്ചു മാറ്റിയില്ലായിരുന്നെങ്കില്‍ ബസിനടയില്‍പെട്ട് വന്‍ദുരന്തം സംഭവിക്കുമായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരുക്കേറ്റ പെണ്‍ക്കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ബസ് കടുത്തുരുത്തി പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."