കരിങ്കല്‍ ക്വാറി ഭീഷണിയാകുന്നതായി പരാതി
പേരാമ്പ്ര: ചങ്ങരോത്ത്, ചക്കിട്ടപാറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന നീട്ടുപാറ മുടിയമ്മല് കരിങ്കല്‍ ക്വാറി നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി ആക്ഷേപം.
എട്ട് അടിയോളം താഴ്ചയില്‍ മണ്ണ് മാറ്റി ഇതിനടിയിലുള്ള പാറ ശക്തിയേറിയ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് പൊട്ടിക്കുന്നതെന്നും ഇതിന്റെ പ്രകമ്പനം പ്രദേശത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ടെന്നും പന്തിരിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. വന്‍ തോതില്‍ മണ്ണ് മാറ്റി പാറ പൊട്ടിക്കുന്നതിനെതിരേ അധികൃതരുടെ അടിയന്തര നടപടിയെടുക്കണമെന്നും പ്രകൃതി ചൂഷണത്തിനെതിരേ എല്ലാവരും രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്.പി കുഞ്ഞമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. കെ. റശീദ് മാസ്റ്റര്‍ അധ്യക്ഷനായി. കുന്നത്ത് മുഹമ്മദ്, കോടന് കോട്ടുമ്മല്‍ അബ്ദുറഹ്മാന്, കെ.ടി അബ്ദുല്‍ ലത്തീഫ്, മുണ്ടക്കറ്റി അമ്മദ്, പി.കെ അബ്ദുല്‍ സലാം, പി.കെ യൂസഫ്, ശരീഫ് കയനോത്ത്, കെ.എം അജ്മല്‍, കെ.എം മുഹമ്മദ് റാഫി, പി.പി ഫൈസല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."