HOME
DETAILS

മാതൃഭാഷ മറക്കുന്നവര്‍ക്കിടയില്‍ മലയാളത്തെ സ്‌നേഹിച്ച് വിദേശവനിത

  
backup
October 05 2019 | 01:10 AM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

വൈപ്പിന്‍: മാതൃഭാഷയെ മലയാളികള്‍ മറക്കുമ്പോള്‍ ഈ വിദേശവനിതക്ക് മലയാളം പ്രിയപ്പെട്ടതാണ്. ചെറായിയില്‍ താമസിക്കുന്ന ആസ്‌ത്രേലിയന്‍ സ്വദേശിയായ 80കാരി കാതറിന്‍ മേരി ഹെലോഹാന്നാണ് മലയാളം പഠിച്ച് മലയാളത്തെ നെഞ്ചേറ്റുന്നത്. മലയാളികളെ അടുത്തറിഞ്ഞപ്പോള്‍ മുതലാണ് മലയാള ഭാഷ പഠിക്കണമെന്ന മോഹമുദിച്ചത്.
ആയുര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ ഇവര്‍ നാട്ടിലേക്ക് മടങ്ങും മുന്‍പ് ചെറായി ബീച്ച് സന്ദര്‍ശിക്കാനെത്തിയിരുന്നു. അവിടെവച്ചാണ് കെ.ബി രാജീവ് എന്ന സാക്ഷരതാപ്രേരകിനെ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. വിസ കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രമാണ് അന്ന് ബാക്കിയുണ്ടായിരുന്നത്. എന്നിട്ടും മലയാളം പഠിക്കണമെന്ന ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന രാജീവിന്റെ ഉറപ്പില്‍ പഠനം തുടങ്ങി. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന നവസാക്ഷരതാ കോഴ്‌സില്‍ പഠിതാവായി കാതറിനെ ചേര്‍ക്കുകയും പഠനം ആരംഭിക്കുകയും ചെയ്തു. രാജീവിന്റെ വീട്ടില്‍ താമസിച്ചായിരുന്നു പഠനം.
വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ സിംഗപ്പൂരിലുള്ള മകന്‍ ക്രിസ്റ്റഫറിന്റെ അടുത്തേക്കുപോയി. അവിടെ ചെന്നിട്ടും മലയാളം പഠിക്കണമെന്ന മോഹം ഉള്ളില്‍ ഉള്ളതിനാല്‍ വിസ പുതുക്കി വീണ്ടും കേരളത്തിലേക്കെത്തി. ഇപ്പോള്‍ അത്യാവശ്യം മലയാളം എഴുതുവാനും വായിക്കാനും പഠിച്ചു. ആദ്യമാദ്യം ഇവര്‍ സംസാരിക്കുമ്പോള്‍ ചിരിപടര്‍ത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ നാട്ടുകാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് മലയാളം സംസാരിക്കുന്നത്. പുലര്‍ച്ചെ അഞ്ചിനാണ് പഠനം ആരംഭിക്കുന്നത്.
വാര്‍ധക്യത്തിന്റെ അവശതകളെല്ലാം മാറ്റിവച്ച് താല്‍പര്യത്തോടെ ഇവര്‍ മലയാളം പഠിക്കുന്നതിനായി സമയം കണ്ടെത്തുന്നത് എല്ലാവര്‍ക്കും പ്രചോദനമാണ്. രാജീവിന്റെ മക്കളായ ശ്രീഹരിക്കും, ശ്രീനന്ദനക്കും കാതറിന്‍ അമ്മൂമ്മയാണ്. കാതറിനും ഈ വിളി കേള്‍ക്കാന്‍ ഏറെ ഇഷ്ടമാണ്. സാക്ഷരതാമിഷന്റെ പഠിതാക്കളില്‍ മലയാളം പഠിക്കുന്ന ഏക വിദേശവനിതയാണ് കാതറിന്‍.
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ചെറായി രാമവര്‍മ യൂനിയന്‍ ഹൈസ്‌കൂളിന്റെ നേതൃത്വത്തില്‍ കാതറിനെ ആദരിച്ചിരുന്നു. ദൈവത്തിന്റെ സ്വന്തംനാടിനെ ഏറെ ഇഷ്ടപ്പെടുന്ന കാതറിന് കേരളീയ വിഭവങ്ങളും വേഷവും പ്രിയപ്പെട്ടതാണ്. നവംബര്‍ അവസാനത്തില്‍ വിസ കാലവധി അവസാനിക്കുന്നതോടെ കാതറിന്‍ ആസ്‌ത്രേലിയയിലേക്ക് മടങ്ങും. സാക്ഷരതാമിഷന്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കണമെന്നുള്ളതിനാല്‍ താന്‍ വീണ്ടും കേരളത്തിലേക്കുതന്നെ തിരിച്ചുവരുമെന്നും കാതറിന്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago