HOME
DETAILS
MAL
തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റിലെ പഴയ കെട്ടിടത്തിന്റെ മറവില്‍ മാലിന്യകൂമ്പാരം മൂക്കുപൊത്തി യാത്രക്കാരും പരിസരത്തെ വ്യാപാരികളും
backup
August 04 2016 | 21:08 PM
തൃക്കരിപ്പൂര്‍: ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മത്സ്യ മാര്‍ക്കറ്റിലെ പഴയ കെട്ടിടത്തെ മറയാക്കി മാലിന്യം തള്ളുന്നു. പരിസരത്തെ വ്യാപാരികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും മൂക്കുപൊത്താതെ പരിസരത്തു നില്ക്കാന് കഴിയാത്ത സ്ഥിതിയാണ്. വിവിധയിനം പനികള്‍ പടര്‍ന്നു പിടിക്കുന്ന അവസരത്തിലും മാലിന്യം തള്ളല്‍ തടയാനോ ഉള്ളവ നീക്കം ചെയ്യാനോ ആരോഗ്യ വകുപ്പ് അധികൃതരോ പഞ്ചായത്തോ ശ്രമിക്കുന്നില്ലെന്നു പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇതിനു ഏറെ അകലെയല്ലാതെ ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളും ഒരു എല്‍.പി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."