നിരപരാധിയെ ജയിലിലടച്ച സംഭവം: ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
മണ്ണാര്‍ക്കാട്: നിരപരാധിയായ ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. എ.എസ്.ഐ ശിവരാജന്, സി.പി.ഒ സലാം എന്നിവരെയാണ് എ.ആര് ക്യാംപിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് അന്വോഷണത്തിനായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വോഷണ സംഘത്തെ നിയോഗിച്ചിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.പി നടപടി എടുത്തത്. ഒക്ടോബര്‍ 24നാണ് പത്ത് വര്‍ഷം മുന്‍പ് നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട് പാമ്പന്‍തോട് കോളനിയിലെ ആദിവാസി യുവാവ് ചന്ദ്രനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ യഥാര്‍ഥ പ്രതി കരുമന്കുന്ന് കോളനിയിലെ രാധാകൃഷ്ണനാണെന്ന് പൊലിസ് തിരിച്ചറിഞ്ഞതോടെ സംഭവം വിവാദമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് 10 ദിവസത്തോളം പാലക്കാട് ജയിലില്‍ കിടന്ന ചന്ദ്രനെ കഴിഞ്ഞ ശനിയാഴ്ച പൊലിസ് മോചിപ്പിച്ചു. കഴിഞ്ഞ ദിവസം ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് സംഘവും യുവാവിന്റെ മൊഴിയെടുത്തിരുന്നു. ഇതില്‍ ജില്ലാ കലക്ടര്‍ക്കും ഡയറക്ടര്‍ക്കും വിശദറിപ്പോര്‍ട്ട് സമര്പ്പിക്കാനിരിക്കുകയാണിവര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."